Home ഇന്ത്യ ജോർജ്ജുകുട്ടി തരംഗം! 200 കോടി കടന്ന് ‘ദൃശ്യം 3’

ജോർജ്ജുകുട്ടി തരംഗം! 200 കോടി കടന്ന് ‘ദൃശ്യം 3’

68
0

ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ദൃശ്യം 3’ തിയേറ്ററുകളിൽ ചരിത്രം രചിച്ച് മുന്നേറുകയാണ്. റിലീസ് ചെയ്ത് വെറും 58 മണിക്കൂറുകൾക്കുള്ളിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം, കേവലം ഏഴ് ദിവസം കൊണ്ടാണ് 200 കോടി എന്ന നാഴികക്കല്ല് പിന്നിട്ടത്. വിദേശ വിപണിയിൽ നിന്ന് മാത്രം ചിത്രം 103 കോടി രൂപ ഇതിനകം നേടിയിട്ടുണ്ടെന്ന് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു. രണ്ടാം വാരത്തിലും കേരളത്തിൽ 500-ഓളം തിയേറ്ററുകളിൽ ‘ദൃശ്യം 3’ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇതേ ആവേശം തുടരുകയാണെങ്കിൽ ചിത്രം അനായാസം 300 കോടി ക്ലബ്ബിലും ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. മോഹൻലാലിന്റെ കരിയറിലെ ‘എമ്പുരാൻ’, ‘തുടരും’ എന്നീ ചിത്രങ്ങൾക്ക് ശേഷം 200 കോടി ക്ലബ്ബിൽ കയറുന്ന മറ്റൊരു സിനിമ കൂടിയായി ‘ദൃശ്യം 3’ മാറി.

Previous articleഖ​ത്ത​ർ കേ​ര​ള ഇ​സ്‌ലാ​ഹി സെ​ന്‍റ​ർ – യൂ​ത്ത് ഫ​ർ​ഹ ഈ​ദ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു
Next articleന്യൂയോർക്ക് ഇന്ത്യൻ കമ്മ്യൂണിറ്റി മെമ്മോറിയൽ ഡേ ആചരിച്ചു

Leave a Reply