Home അമേരിക്ക ന്യൂയോർക്കിൽ ഐഎൻഎഎൻവൈ (INANY) നഴ്സസ് ദിനാഘോഷം പ്രൗഢമായി

ന്യൂയോർക്കിൽ ഐഎൻഎഎൻവൈ (INANY) നഴ്സസ് ദിനാഘോഷം പ്രൗഢമായി

69
0

ന്യൂയോർക്ക് : ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്കിന്റെ (INANY) ആഭിമുഖ്യത്തിൽ 2026 മേയ് 9-ാം തീയതി ശനിയാഴ്ച നഴ്സസ് ദിനാഘോഷം വിപുലമായ പരിപാടികളോടെ കൊണ്ടാടി . ന്യൂയോർക്കിലെ എൽമോണ്ടിലുള്ള കേരള സെന്ററിൽ (1824 Fairfax Street, Elmont, NY 11003) രാവിലെ 10:00 മണി മുതൽ ഉച്ചയ്ക്ക് 2:00 മണി വരെയുള്ള വിവിധ പരിപാടികൾക്ക് INANY പ്രസിഡന്റ് ഡോ. ഷൈല റോഷിൻ നേതൃത്വം നൽകി. പ്രമുഖ അവയവദാന സംഘടനയായ ‘LiveOnNY’ പ്രസിഡന്റും സി.ഇ.ഒയുമായ ലിയോണാർഡ് അച്ചൻ -Leonard Achan- (RN, MA, ANP) ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. അമേരിക്കൻ ആരോഗ്യരംഗത്ത് ഇന്ത്യൻ നഴ്സുമാർ നൽകുന്ന സമാനതകളില്ലാത്ത സംഭാവനകളെ അദ്ദേഹം തന്റെ മുഖ്യപ്രഭാഷണത്തിൽ എടുത്തുപറഞ്ഞു.

കഠിനാധ്വാനവും കാരുണ്യവും കൈമുതലാക്കിയ ഇന്ത്യൻ നഴ്സിംഗ് സമൂഹം ന്യൂയോർക്കിലെ ആശുപത്രികളുടെ അവിഭാജ്യ ഘടകമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അവയവദാനത്തിന്റെ (Organ Donation) പ്രാധാന്യത്തെക്കുറിച്ചും, അതിലൂടെ നിരവധി ജീവനുകൾ രക്ഷിക്കുന്നതിൽ നഴ്സുമാർക്ക് വഹിക്കാൻ കഴിയുന്ന നിർണ്ണായക പങ്കിനെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. മുന്നൂറിലധികം ജീവനക്കാരുള്ള തന്റെ സ്ഥാപനമായ ‘LiveOnNY’ അവയവദാന ബോധവൽക്കരണത്തിനായി വർഷത്തിൽ 365 ദിവസവും രാപ്പകലില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ രാഷ്ട്രീയ രംഗത്തെ പ്രമുഖരായ നിരവധി ജനപ്രതിനിധികൾ ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ അർപ്പിച്ചു. Hon. എഡ്വേർഡ് സി. ബ്രൗൺസ്റ്റീൻ (അസംബ്ലിമാൻ, NYS അസംബ്ലി ഡിസ്ട്രിക്റ്റ് 26), Hon. മീഷേൽ സി. സോളജസ് (അസംബ്ലി മെമ്പർ, NYS അസംബ്ലി ഡിസ്ട്രിക്റ്റ് 22), Hon. കാരി സോളജസ് (ലെജിസ്ലേറ്റർ, Nassau County ഡിസ്ട്രിക്റ്റ് 3), Hon. രാഗിണി ശ്രീവാസ്തവ (ടൗൺ ക്ലർക്ക്, ടൗൺ ഓഫ് നോർത്ത് ഹെംപ്സ്റ്റെഡ്) എന്നിവർ ഇതിൽ ഉൾപ്പെടുന്നു.

Previous articleകേരള അസോസിയേഷൻ ഓഫ് ഡാളസ് സ്നേഹ സംഗമം സംഘടിപ്പിച്ചു
Next articleഇ​നി ക​ളി മാ​റും; ല​ഹ​രി​മാ​ഫി​യ​യെ പൂ​ട്ടാ​ൻ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ വ​രു​ന്നു

Leave a Reply