കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി. സതീശനും സർക്കാരിനും തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി ആശംസകൾ നേർന്നു. പതിറ്റാണ്ടുകളായുള്ള പൊതുസേവനത്തിനും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനുമുള്ള അർഹമായ അംഗീകാരമാണ് ഈ പദവിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വ്യക്തമായ ജനവിധി നൽകിയതിലൂടെ ജനാധിപത്യത്തിലും സാമൂഹിക നീതിയിലുമുള്ള ജനങ്ങളുടെ വിശ്വാസമാണ് വ്യക്തമാകുന്നതെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേർത്തു. നിക്ഷേപ പ്രോത്സാഹനം, നൈപുണ്യ വികസനം, വിനോദസഞ്ചാരം, സഹകരണ ഫെഡറലിസം തുടങ്ങിയ മേഖലകളിൽ കേരള സർക്കാരുമായി ചേർന്നു പ്രവർത്തിക്കാൻ തെലങ്കാന തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്












