Home അമേരിക്ക മലയാളി റെസ്പിറേറ്ററി കെയര്‍ അസോസിയേഷന് (MARC) പ്രവര്‍ത്തനമികവിന് ISRC അവാര്‍ഡ്

മലയാളി റെസ്പിറേറ്ററി കെയര്‍ അസോസിയേഷന് (MARC) പ്രവര്‍ത്തനമികവിന് ISRC അവാര്‍ഡ്

85
0

ഡോണെര്‍സ് ഗ്രോവ് : അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് റെസ്പിറേറ്ററി കെയര്‍ (AARC) ന്റെ , ഇല്ലിനോയിസ് സൊസൈറ്റി ഓഫ് റെസ്പിറേറ്ററി കെയര്‍ (ISRC) ചാപ്റ്റര്‍ ഡൗണെഴ്‌സ് ഗ്രോവ്, ചിക്കാഗോയില്‍ വെച്ച് നടത്തപ്പെട്ട 58 മത് കോണ്‍ഫെറെന്‍സില്‍, റെസ്പിറേറ്ററി തെറാപ്പി മേഖലയിലെ കഴിഞ്ഞ 25 വര്‍ഷത്തെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനത്തിന് മലയാളീ അസോസിയേഷന്‍ ഓഫ് റെസ്പിറേറ്ററി കെയര്‍ ( MARC) നെ ആദരിച്ചു. ISRC വാര്‍ഷീക കോണ്‍ഫെറെന്‍സിനോടനുബന്ധിച്ചു നടന്ന പൊതുയോഗത്തില്‍ ISRC പ്രസിഡന്റ് ജിന ഹൂട്‌സ് അവാര്‍ഡ് നല്‍കി.

MARC നെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ശ്രീ.ടോം ജോസ് അവാര്‍ഡ് ഏറ്റുവാങ്ങി. MARC എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ ആയ മിസ്. സമയ ജോര്‍ജ്, ശ്രീ. റോണിഷ് മാത്യു, മിസ്.ബിന്‍സി എലിയാസ്, മിസ്. ട്രീസ ഷെയ് , ശ്രീ. വിജയ് വിന്‍സെന്റ്, ശ്രീ. ബെന്‍സി ബെനഡിക്ട്, ശ്രീ. റോയ് ജോസഫ്, ശ്രീ സനീഷ് ജോര്‍ജ്, ശ്രീ. ജോര്‍ജ് പ്ലാമ്മൂട്ടില്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ISCRയുടെ പ്രവര്‍ത്തനങ്ങള്‍ക്കു MARC നല്‍കുന്ന പിന്തുണ ചടങ്ങില്‍ പ്രത്യേകം പരാമര്‍ശിച്ചു. നിലവില്‍ MARC എക്‌സിക്യൂട്ടീവ് അംഗം ശ്രീ സനീഷ് ജോര്‍ജ് ISRC മീഡിയ & മെമ്പര്‍ഷിപ് കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചുവരുന്നു.

സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന MARC ന് ലഭിക്കുന്ന രണ്ടാമത്തെ പുരസ്‌കാരം ആണിത്. മുന്‍പ് മലയാളത്തിലെ പ്രമുഖ ദൃശ്യ മാധ്യമം ആയ ഏഷ്യാനെറ്റിന്റെ ‘കോവിഡ് വാരിയര്‍ ‘ അവാര്‍ഡ് MARC ന് ലഭിച്ചിരുന്നു. MARC ന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തില്‍ നിര്‍മിച്ചു നല്‍കുന്ന ഭവനങ്ങളുടെ പണി പൂര്‍ത്തിയായി, ഇതിനോടകം 3 കുടുംബങ്ങള്‍ക്ക് താങ്ങായി മാറുവാന്‍ MARC ന് സാധിച്ചു.

സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ക്രമീകരിക്കുന്ന ഹെല്‍ത്ത് ഫെയറിന്റെ ക്രമീകരങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞ 25 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്ന സില്‍വര്‍ ജൂബിലി സുവനീറിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപന മീറ്റിംഗില്‍ പ്രകാശനം ചെയ്യുന്ന പ്രസ്തുത സുവനീറില്‍ കലാ സൃഷ്ടികള്‍ ഉള്‍പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് marcosuvenir2025@gmail.com എന്ന email ലേക്ക് തങ്ങളുടെ രചനകള്‍ അയക്കാവുന്നതാണ്. ശ്രീ സ്‌കറിയകുട്ടി തോമസ് ജനറല്‍ കണ്‍വീനര്‍ ആയി സില്‍വര്‍ ജൂബിലി ആഘോഷ ക്രമീകരണങ്ങള്‍ നടന്നു വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ബിജു മുണ്ടയ്ക്കല്‍

Previous articleന്യൂയോര്‍ക്ക് കേരളാ സമാജം പ്രവര്‍ത്തനോദ്ഘാടനവും ഈസ്റ്റര്‍-വിഷു ആഘോഷവും; ഡോ. രാജു നാരായണ സ്വാമി, ഐ.എ.എസ് മുഖ്യാതിഥി.
Next articleചിക്കാഗോ മലയാളി അസോസിയേഷന്‍ മദേഴ്സ് & നഴ്‌സസ് ഡേ സെലിബ്രേഷന്‍ മെയ് 2 ശനി വൈകിട്ട് 7 ന്

Leave a Reply