Home അമേരിക്ക വാൾട്ട് വിറ്റ്മാൻ കവിതാ മത്സരത്തിൽ ഒന്നാം സ്ഥാനത്ത് മലയാളി ബാലൻ

വാൾട്ട് വിറ്റ്മാൻ കവിതാ മത്സരത്തിൽ ഒന്നാം സ്ഥാനത്ത് മലയാളി ബാലൻ

112
0

അമേരിക്കൻ കവിത-ലേഖന-പത്രപ്രവർത്തന ലോകത്തെ ആചാര്യന്മാരിൽ ഒരാളായ വാൾട് വിറ്റ്മാന്റെ ജന്മസ്ഥലം സംരക്ഷിക്കുന്ന വാൾട്ട് വിറ്റ്മാൻ ബെർത്ത്പ്ളേസ് അസോസിയേഷന്റെ നാല്പതാമത് വാർഷികത്തോടനുബന്ധിച്ചു നടത്തിയ കവിതാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ട് എട്ടു വയസ്സുകാരൻ മൈക്കിൾ മാത്യു എന്ന മലയാളി ബാലൻ ശ്രദ്ധേയനായി. ആയിരത്തി അറുന്നൂറിൽ അധികം കുട്ടികൾ പങ്കെടുത്ത മത്സരത്തിലാണ് മൈക്കിൾ ‘ഫസ്റ്റ് പ്ലേസ് ഗ്രാൻഡ് ചാമ്പ്യൻ’ എന്ന സ്ഥാനം നേടിയത്. മൈക്കിളിന്റെ കവിതയിലെ സർഗ്ഗാൽമകതയും കവിതയുടെ ശൈലിയും ജൂറിയുടെ പ്രത്യേക പ്രശംസയും വിലമതിപ്പും നേടി.

വാൾട് വിറ്റ്മാന്റെ ജന്മ സ്ഥലമായ ലോങ്ങ് ഐലൻഡിലെ ഹണ്ടിങ്ടണിൽ മെയ് മുപ്പത്തിയൊന്നിനു അനേകം പ്രമുഖർ പങ്കെടുക്കുന്ന അവാർഡ് ദാന സമ്മേളനത്തിൽ മൈക്കിൾ തന്റെ കവിത അവതരിപ്പിക്കുകയും ബഹുമതി സ്വീകരിക്കുകയും ചെയ്യും. അമേരിക്കൻ കാവ്യ ലോകത്ത് ഒരു ഭാവി വാഗ്ദാനം ആയേക്കാവുന്ന മൈക്കിൾ ന്യൂ ഹൈഡ് പാർക് ഹിൽസൈഡ് ഗ്രേഡ് സ്‌കൂളിൽ മൂന്നാം ക്‌ളാസ് വിദ്യാർഥിയാണ്. അഭിമാനിതരായ മാതാപിതാക്കൾ മോബൻ – ആൻസി മാത്യു ദമ്പതികൾ.

Previous articleജബൽപുർ ബോട്ടപകടത്തിന്റെ ദുരന്ത ചിത്രമായി അമ്മയും മകനും
Next articleനോർത്ത് അമേരിക്കൻ മാർത്തോമാ ഭദ്രാസനം 18-ാമത് സന്നദ്ധ സുവിശേഷ സംഘം കോൺഫറൻസ് ; രജിസ്ട്രേഷൻ പുരോഗമിക്കുന്നു

Leave a Reply