ഇടുക്കി : തൊടുപുഴ പട്ടയം കവലയ്ക്ക് സമീപം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ അനുകൂലിച്ച് വീണ്ടും കൂറ്റന്‍ ഫ്‌ലക്‌സ്. വെള്ളിയാഴ്ച രാത്രിയോടെയാണ് ഫ്‌ലക്‌സ് സ്ഥാപിച്ചത്.’പട നയിച്ചവര്‍ നാട് നയിക്കു’മെന്നാണ് ഫ്‌ലക്‌സിലെ വാചകം. ‘നിലപാടുകളുടെ രാജകുമാരന’് അഭിവാദ്യങ്ങള്‍ എന്നും ഫ്‌ലക്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ടീം യുഡിഎഫ് എന്ന പേരിലാണ് രണ്ടാള്‍ പൊക്കമുള്ള ഫ്‌ലസ്‌ക് പ്രത്യക്ഷപ്പെട്ടത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വി.ഡി. സതീശനെതിരെ ‘കോണ്‍ഗ്രസ് ഫാമിലി’ എന്ന പേരില്‍ ചില പോസ്റ്ററുകളും ഫ്‌ലക്‌സുകളും തൊടുപുഴ നഗരത്തില്‍ പ്രത്യക്ഷപെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് പുതിയ ഫ്‌ലക്‌സ് സ്ഥാപിക്കപെട്ടത്











