Home ഇന്ത്യ സംസ്ഥാനത്ത് പവർകട്ട് ; ഇനി മുതൽ രാത്രി അരമണിക്കൂർ ലോഡ് ഷെഡ്ഡിങ്

സംസ്ഥാനത്ത് പവർകട്ട് ; ഇനി മുതൽ രാത്രി അരമണിക്കൂർ ലോഡ് ഷെഡ്ഡിങ്

80
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ഡ് ഷെ​ഡിം​ഗ് ന​ട​പ്പി​ലാ​ക്കാ​ൻ കെ​എ​സ്ഇ​ബി ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ തീ​രു​മാ​നം. വൈ​കു​ന്നേ​രം ആ​റി​നും രാ​ത്രി 12നും ​ ​ഇ​ട​യി​ൽ അ​ര​മ​ണി​ക്കൂ​ർ വ​രെ​യാ​ണ് ലോ​ഡ് ഷെ​ഡിം​ഗി​ന് തീ​രു​മാ​ന​മാ​യി​രി​ക്കു​ന്ന​ത്. പീ​ക്ക് അ​വ​റി​ൽ വാ​ഹ​ന ചാ​ർ​ജിം​ഗ് പാ​ടി​ല്ലെ​ന്നും എ​സി താ​പ നി​ല 24 നും 26 ​നും ഇ​ട​ക്ക് ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. വൈ​ദ്യു​തി ആ​വ​ശ്യ​ക​ത​യി​ലു​ണ്ടാ​യ അ​പ്ര​തീ​ക്ഷി​ത​മാ​യ വ​ർ​ദ്ധ​ന​യാ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ആ​വ​ശ്യ​ക​ത​യു​ടെ വ​ള​ർ​ച്ചാ നി​ര​ക്ക് പ​രി​ശോ​ധി​ച്ചാ​ൽ പ്ര​തി​വ​ർ​ഷം ഉ​ണ്ടാ​കു​ന്ന ശ​രാ​ശ​രി വ​ർ​ധ​ന​യെ​ക്ക​ൾ വ​ള​രെ​ക്കൂ​ടു​ത​ലാ​ണ് ഇ​ക്കൊ​ല്ലം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. വൈ​കു​ന്നേ​പം ആ​റി​ന് ശേ​ഷ​മു​ള്ള ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ചാ​ർ​ജിം​ഗും എ​സി​യു​ടെ ഉ​പ​യോ​ഗ​വും പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ണ്ടാ​യ പാ​ച​ക​വാ​ത​ക ക്ഷാ​മ​ത്തെ​ത്തു​ട​ർ​ന്ന് ജ​ന​ങ്ങ​ൾ ഇ​ൻ​ഡ​ക്ഷ​ൻ പാ​ച​ക​ത്തെ അ​ധി​ക​മാ​യി ആ​ശ്ര​യി​ച്ച​തു​മാ​ണ് വൈ​ദ്യു​തി ആ​വ​ശ്യ​ക​ത കു​ത്ത​നെ കൂ​ടാ​ൻ കാ​ര​ണ​മാ​യ​ത് എ​ന്നാ​ണ് മ​ന​സി​ലാ​കു​ന്ന​തെ​ന്ന് ഉ​ന്ന​ത ത​ല​യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്ത​ലു​ണ്ടാ​യി.

Previous articleവിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ ഇര്‍വിംഗ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍
Next articleഫിലഡൽഫിയ സഭയുടെ പുതിയ ആരാധനാലയ സമർപ്പണ ശുശ്രൂഷ നടന്നു.

Leave a Reply