Home ഇന്ത്യ കെ​എ​സ്ആ​ർ​ടി​സി​യി​ലെ സൗ​ജ​ന്യ​യാ​ത്ര തു​ട​രാം; ‘പ്രി​യ​ദ​ര്‍​ശി​നി’​ ക്കെ​തി​രാ​യ ഹ​ർ​ജി ത​ള്ളി ഹൈ​ക്കോ​ട​തി

കെ​എ​സ്ആ​ർ​ടി​സി​യി​ലെ സൗ​ജ​ന്യ​യാ​ത്ര തു​ട​രാം; ‘പ്രി​യ​ദ​ര്‍​ശി​നി’​ ക്കെ​തി​രാ​യ ഹ​ർ​ജി ത​ള്ളി ഹൈ​ക്കോ​ട​തി

25
0

കൊ​ച്ചി: കെ​എ​സ്ആ​ര്‍​ടി​സി ഓ​ർ​ഡി​നി​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ള്‍​ക്ക് സൗ​ജ​ന്യ​യാ​ത്ര നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് ത​ള്ളി. പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി സ​ര്‍​ക്കാ​രി​ന് തു​ട​രാ​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന തു​ല്യ​ത​ക്കു​ള്ള അ​വ​കാ​ശ​മാ​യ 14, 15 അ​നു​ച്ഛേ​ദ​ങ്ങ​ളു​ടെ ലം​ഘ​നം ഉ​ണ്ടെ​ന്നു ഹ​ർ​ജി​ക്കാ​ര​ൻ ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​ത തെ​ളി​യി​ക്കാ​നാ​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി ഹ​ർ​ജി ത​ള്ളി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ല്‍ വ​ന്ന ഹ​ര്‍​ജി വി​ധി പ​റ​യാ​ന്‍ ഇ​ന്ന​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. പ​ദ്ധ​തി രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​മെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​ക്കാ​രന്‍റെ വാ​ദം. എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ വാ​ക്കു​പാ​ലി​ച്ച​ത് ക​ണ്ടു​കൂ​ടെ​യെ​ന്നും പ​ദ്ധ​തി നി​ര്‍​ത്ത​ണ​മെ​ന്ന് എ​ങ്ങ​നെ​യാ​ണ് പ​റ​യു​ക​യെ​ന്നും കോ​ട​തി ചോ​ദി​ച്ചി​രു​ന്നു. ശാ​സ്ത്രീ​യ പ​ഠ​ന​മോ സാ​മ്പ​ത്തി​ക ആ​ഘാ​ത​മോ വി​ല​യി​രു​ത്താ​തെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​തെ​ന്നും പൊ​തു​ജ​നാ​ഭി​പ്രാ​യ രൂ​പീ​ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം അ​തേ​പ​ടി ന​ട​പ്പി​ലാ​ക്കി. ഇ​തു​വ​ഴി പ്ര​തി​വ​ര്‍​ഷം ഏ​ക​ദേ​ശം 800 കോ​ടി രൂ​പ​യാ​കും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത. ഇ​ത് താ​ങ്ങാ​ന്‍ പ​റ്റാ​ത്ത ഭാ​ര​മാ​കു​മെ​ന്നും പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Previous articleആഫ്രിക്കയിലെ വേൾഡ് പീസ് മിഷൻ പാലിയേറ്റീവ് കെയർ & കാരുണ്യസേവന പ്രവർത്തനങ്ങൾ ഇരുപത്തിയഞ്ചാം വർഷത്തിലേക്ക്
Next articleഖ​ത്ത​റി​ൽ ഉ​ഗ്ര​സ്ഫോ​ട​നം; ആ​ക്ര​മ​ണ​മ​ല്ല, സാ​ങ്കേ​തി​ക ത​ക​രാ​റെ​ന്ന് പ്രാ​ഥ​മി​ക വി​വ​രം

Leave a Reply