Home ഓഷിയാന ‘യുണൈറ്റഡ് ക്രിസ്റ്റ്യൻ ഡേ 2026’ ഏപ്രിൽ 11 ന്

‘യുണൈറ്റഡ് ക്രിസ്റ്റ്യൻ ഡേ 2026’ ഏപ്രിൽ 11 ന്

15
0

സിഡ്‌നി : ഓസ്‌ട്രേലിയൻ ക്രിസ്റ്റ്യൻ കോൺഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ ‘യുണൈറ്റഡ് ക്രിസ്റ്റ്യൻ ഡേ 2026’ ആഘോഷിക്കുന്നു. വിവിധ ക്രൈസ്തവ സഭകളെയും വിഭാഗങ്ങളെയും ഏകോപിപ്പിച്ചു കൊണ്ട് ഏപ്രിൽ 11 ന് പാരാമാറ്റ സ്ക്വയറിലാണ് ഈ സംഗമം നടക്കുന്നത്. വിവിധ സഭകൾ തമ്മിലുള്ള ഐക്യവും പൊതുസമൂഹത്തിന് മുന്നിലുള്ള വിശ്വാസ സാക്ഷ്യവുമാണ് ഈ സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്. ‘ക്രിസ്തുവിൽ ഒന്ന്, ഓസ്‌ട്രേലിയയിൽ ഒന്ന്’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ഒത്തുചേരൽ.

2026 ഏപ്രിൽ 11 ശനിയാഴ്ച ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് ആഘോഷങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. വിവിധ ക്രൈസ്തവ സഭകളിലെ ബിഷപ്പുമാർ, വൈദികർ, പാസ്റ്റർമാർ എന്നിവർക്കൊപ്പം പ്രമുഖ സിവിൽ ഭരണകൂട പ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കും. പാരാമാറ്റ ലോർഡ് മേയർ, ഫെഡറൽ മിനിസ്റ്റർ ആൻഡ്രൂ ചാർട്ടൺ എം.പി തുടങ്ങിയ ജനപ്രതിനിധികൾ ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാനെത്തും. കർത്താവായ യേശു ക്രിസ്തുവിന്റെ നാമം മഹത്വപ്പെടുത്തുന്നതിനും വിശ്വാസികൾ ഒരേ മനസോടെ നിലകൊള്ളുന്നതിനും വേണ്ടിയാണ് ഈ സംഗമം ഒരുക്കിയിരിക്കുന്നത്.

Previous article‘ഷോൺ ജോർജിനെ വിജയിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം’ ; വോട്ട് ചെയ്യാനായി ഓസ്ട്രേലിയയിൽ നിന്നും ദമ്പതികൾ പാലായിൽ എത്തി

Leave a Reply