Home ഇന്ത്യ ക്രിസ്തുവിന്‍റെ അനുയായികള്‍ എൻഡിഎയ്ക്ക് വോട്ട് ചെയ്യണമെന്ന് അമിത് ഷാ

ക്രിസ്തുവിന്‍റെ അനുയായികള്‍ എൻഡിഎയ്ക്ക് വോട്ട് ചെയ്യണമെന്ന് അമിത് ഷാ

27
0

ക്രിസ്തുവിന്റെ അനുയായികൾ എൻഡിഎയ്ക്ക് വോട്ട് ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.കുന്നത്തുനാടിൽ നടന്ന ട്വന്റി20 സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻഡിഎ കേരളത്തിൽ ഭരണത്തിലെത്തിയാൽ രണ്ട് വർഷത്തിനുള്ളിൽ എയിംസിന്റെ പണി തുടങ്ങുമെന്നും അമിത് ഷാ പറഞ്ഞു. കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതുന്ന തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും എൽഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ച സംസ്ഥാനത്ത് അഴിമതി മാത്രമാണ് വർധിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളം ശരിയായ ദിശയിലേക്ക് വരണമെങ്കിൽ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണത്തിൽ വരണമെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലയിലെ എല്ലാ ട്വന്‍റി20 സ്ഥാനാർഥികളും പരിപാടിയിൽ പങ്കെടുത്തു

കേരളത്തിൽ ഉയർന്ന സാക്ഷരതയുണ്ടെങ്കിലും ജോലിക്ക് വേണ്ടി ജനങ്ങൾക്ക് ഗൾഫിലേക്ക് അടക്കം പോകേണ്ടി വരുന്ന അവസ്ഥയാണെന്ന് അമിത് ഷാ പറഞ്ഞു. 2014-ൽ 14 ശതമാനമായിരുന്ന എൻഡിഎയുടെ വോട്ട് വിഹിതം 2019-ൽ 16 ആയും 2024-ൽ 20 ശതമാനമായും ഉയർന്നത് ഭാവിയിൽ ബിജെപി കേരളം ഭരിക്കുമെന്നതിന്റെ സൂചനയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു

Previous articleNDA അധികാരത്തിൽ വന്നാൽ 2 വർഷത്തിനുള്ളിൽ കേരളത്തില്‍ എയിംസ് ; പാവപ്പെട്ട സ്ത്രീകള്‍ക്ക് മാസം തോറും 2,500 രൂപ: വാഗ്ദാനങ്ങളുടെ പെരുമഴയുമായി അമിത് ഷാ
Next article‘ഷോൺ ജോർജിനെ വിജയിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം’ ; വോട്ട് ചെയ്യാനായി ഓസ്ട്രേലിയയിൽ നിന്നും ദമ്പതികൾ പാലായിൽ എത്തി

Leave a Reply