വാഷിംഗ്‌ടൺ ഡിസി മേയർ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ ആദ്യത്തെ സൗത്ത് ഏഷ്യൻ സ്ഥാനാർഥിയായി റിനി സമ്പത്ത്. തമിഴ് നാട്ടിൽ ജനിച്ച സമ്പത്ത് ഏഴു വയസിലാണ് യുഎസിൽ എത്തിയത്. “അമേരിക്കൻ സ്വപ്നം അന്നു മുതൽ കണ്ടു തുടങ്ങിയ ഞാൻ അത് ഇനി വാഷിംഗ്‌ടൺ ഡിസി നിവാസികൾക്കു യാഥാർഥ്യമാക്കി കൊടുക്കാൻ ശ്രമിക്കും,” സമ്പത്ത് (31) പറഞ്ഞു. ബാലറ്റിൽ ഇടം കിട്ടാനുള്ള 4,500ലേറെ ഒപ്പുകൾ സമ്പത്തിനു ലഭിച്ചു. രാഷ്ട്ര തലസ്ഥാനത്തു ഒരു പതിറ്റാണ്ടിലേറെ ജീവിച്ചിട്ടുള്ള ഗവർൺമെൻറ് കോൺട്രാക്ടർക്കു നഗരവാസികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. “കുഴികൾ അടയ്ക്കുക, പോട്ടോമാക്കിലെ പാഴ്‌ജല മലിനീകരണം തടയുക, വിലകൾ കുറയ്ക്കുക, 911 കാത്തുനിൽപു സമയം കുറയ്ക്കുക.”












