Home ഗൾഫ് മന്നലാംകുന്ന് ഫൈവ്‌സ് സോക്കര്‍ ടൂര്‍ണമെന്റ് നാളെ:ട്രോഫി അനാവരണം ചെയ്തു

മന്നലാംകുന്ന് ഫൈവ്‌സ് സോക്കര്‍ ടൂര്‍ണമെന്റ് നാളെ:ട്രോഫി അനാവരണം ചെയ്തു

346
0

ദോഹ : നാളെ നടക്കുന്ന മന്നലാംകുന്ന് വെല്‍ഫെയര്‍ അസോസിയേഷന്റെ രണ്ടാമത് ഫൈവ്സ് സോക്കര്‍ ടൂര്‍ണമെന്റിന്റെ ട്രോഫി അനാവരണം ചെയ്തു. സ്പോര്‍ട്സ് കമ്മിറ്റി ചെയര്‍മാന്‍ ജിഷാദ് ഹൈദരലി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഖത്തറിലെ പൊതുപ്രവര്‍ത്തന രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.സംഘടനയുടെ പ്രവര്‍ത്തന ലക്ഷ്യങ്ങളെ കുറിച്ചും നാളിതുവരെ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ചും ചെയര്‍മാന്‍ജിഷാദ് ഹൈദരലി അധ്യക്ഷ പ്രസംഗത്തില്‍ വിശദീകരിച്ചു.

അഡ്വൈസറി ബോര്‍ഡ് മുഖ്യരക്ഷാധികാരി കാസ്സിം കറുത്തക്ക സംഘടന നടത്താനുദ്ദേശിക്കുന്ന ഭാവി പരിപാടികള്‍ അവതരിപ്പിച്ചു.
ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി സാബിത് സഹീര്‍, ഐ എസ് സി വൈസ് പ്രസിഡന്റ് ഷെജിവലിയകത്ത്, ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഇ.പി. അബ്ദുല്‍ റഹ്മാന്‍, ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഷമീന്‍ മുഹമ്മദ്, കേരള വോളിബോള്‍ അസോസിയേഷന്‍ എക്സിക്യുട്ടീവ് മെമ്ബര്‍ ആഷിഖ് അഹമ്മദ്,ടൈറ്റില്‍ സ്പോണ്‍സര്‍ അബ്ദുല്ല തെരുവത്ത്തുടങ്ങിയവര്‍ സംസാരിച്ചു.നാളെ ഉച്ചയ്ക്ക് മൂന്നുമുതല്‍ രാത്രി 9വരെ വക്ര ശാന്തിനികേതന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ 16ടീമുകള്‍ പങ്കെടുക്കും.

ഷഫീക് അറക്കല്‍

Previous articleഅതിരമ്പുഴ: നെടുംചേരില്‍ റോയി മാത്യു
Next articleഅഭിപ്രായ സര്‍വേയില്‍ ട്രംപിന് 43 ശതമാനം ഡിസാന്റിസിനു 28 നിക്കി ഹേലിക്ക് 7

Leave a Reply