Home ഓഷിയാന സെന്റ് ലൂസിയയില്‍ നിന്ന് സിബി ഗോപാലകൃഷ്ണന്‍ വീണ്ടും ലോക കേരള സഭയിലേക്ക്

സെന്റ് ലൂസിയയില്‍ നിന്ന് സിബി ഗോപാലകൃഷ്ണന്‍ വീണ്ടും ലോക കേരള സഭയിലേക്ക്

89
0

സെന്റ് ലൂസിയ (വെസ്റ്റ് ഇന്‍ഡീസ്) : കേരളത്തിന്റെ വികസന പ്രക്രിയയില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുക, പ്രവാസികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കാന്‍ സ്ഥിരം വേദിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ രൂപം കൊടുത്ത ലോക കേരള സഭയിലേക്ക് സെന്റ് ലൂസിയയില്‍ നിന്ന് സിബി ഗോപാലകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടു.2026 ജനുവരി 29, 30,31 തീയതികളില്‍ തിരുവനന്തപുരത്ത് നടന്നു വരുന്ന ലോക കേരള സഭ സമ്മേളനത്തില്‍ സിബി പങ്കെടുന്നുണ്ട്. പ്രഥമ ലോക കേരള സഭയിലും, സ്റ്റാന്റിങ് കമ്മിറ്റിയിലും അംഗമായിരുന്നു.

കരുനാഗപ്പള്ളി സ്വദേശിയായ സിബി 2024 ല്‍ ല്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടന്ന ICC T20 കപ്പില്‍ ഉന്ത്യന്‍ ടീമിന്റെ ലൈസണ്‍ ഓഫീസാറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2023 മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ സംഘാടക സമിതി ജോയിന്‍ സെക്രട്ടറി ആയിരുന്നു. ‘സെന്റ് ലൂസിയയില്‍ ജസ്റ്റിസ് ഓഫ് ദി പീസ്’നിയമനം കിട്ടിയ ഏക ഇന്ത്യന്‍ വംശജനാണ്. പ്രവാസികളുടെ പ്രാതിനിധ്യം ഭരണകാര്യങ്ങളില്‍ ഉറപ്പുവരുത്തുന്നതിലൂടെ ആഗോളതലത്തില്‍ തന്നെ സമാനതകളില്ലാത്ത ഒരു ജനാധിപത്യ വേദിയായി മാറിക്കഴിഞ്ഞ ലോക കേരള സഭയുടെ സമ്മേളനം കേരള നിയമസഭ മന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് നടക്കുന്നത്.

മാര്‍ട്ടിന്‍ വിലങ്ങോലില്‍

Previous articleകനേഡിയൻ മലയാളി ഐക്യവേദിയുടെ പ്രഥമ റീജിയണൽ കൺവെൻഷൻ പ്രൗഢമായി
Next articleമുന്‍ നക്സലൈറ്റ് നേതാവ്‌ വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു

Leave a Reply