Home അമേരിക്ക അമേരിക്കയിലെ മിഷന്‍ ലീഗ് ദേശീയ പുല്‍ക്കൂട് മത്സരം സംഘടിപ്പിക്കുന്നു

അമേരിക്കയിലെ മിഷന്‍ ലീഗ് ദേശീയ പുല്‍ക്കൂട് മത്സരം സംഘടിപ്പിക്കുന്നു

133
0

ചിക്കാഗോ: ക്രിസ്തുമസ് ആഘോഷങ്ങള്‍ വാണിജ്യവത്കരിക്കപ്പെടുകയും ക്രിസ്തുവിനെ ഒഴിവാക്കിക്കൊണ്ടുള്ള ക്രിസ്തുമസ് ആഘോഷങ്ങള്‍ സര്‍വ്വസാധാരണമാവുകയും ചെയുന്ന ഈ കാലഘട്ടത്തില്‍ ക്രിസ്തുമസിന്റെ യഥാര്‍ത്ഥ കാരണങ്ങളിലേക്ക് തിരിച്ചു കൊണ്ടുവരുവാനുള്ള ശ്രമത്തിലാണ് വടക്കേ അമേരിക്കയിലെ ചെറുപുഷ്പ മിഷന്‍ ലീഗ് എന്ന സംഘടന. ഇതിനായി ചിക്കാഗോ രൂപതയിലെ കുടുംബങ്ങള്‍ക്കായി ഈ വര്‍ഷവും ‘ഗ്ലോറിയ ഇന്‍ എസ്സില്‍സിസ്’ എന്ന പേരില്‍ ഒരു പുല്‍ക്കൂട് മത്സരം സംഘടിപ്പിച്ചിരിക്കുകയാണ്. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് ദേശീയ തലത്തില്‍ ഈ മത്സരം നടത്തുന്നത്.

കുടുംബാംഗങ്ങളെല്ലാവരും ഒന്നുചേര്‍ന്ന് ഓരോ ഭവനത്തിലും ഒരു പുല്‍ക്കൂട് നിര്‍മിക്കുകയും അതിന്റെ ഒരു വീഡിയോ എടുത്തു രൂപത സമിതിക്ക് അയക്കുവാനുമാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഏറ്റവും നന്നായി പുല്‍ക്കൂട് നിര്‍മ്മിച്ച കുടുംബങ്ങള്‍ക്ക് മേഖലാ തലത്തിലും രൂപതാ തലത്തിലും സമ്മാനങ്ങളും നല്‍കുന്നുണ്ട്. ക്രിസ്തുവാണ് ക്രിസ്തുമസിന്റെ കേന്ദ്രമെന്നും ക്രിസ്തുവിന്റെ ജനനതിരുനാളാണ് ആഘോഷിക്കുന്നതുമെന്നുമുള്ള വസ്തുത ഏവരേയും ഓര്മപെടുത്തുന്നതിനു വേണ്ടിയാണ് പുല്‍ക്കൂട് മത്സരം സംഘടിപ്പിക്കുന്നതെന്ന് മിഷന്‍ ലീഗ് ചിക്കാഗോ രൂപതാ ഭാരവാഹികള്‍ അറിയിച്ചു.

സിജോയ് പറപ്പള്ളില്‍

Previous articleറവ.ഡോ. ജോൺസൺ തേക്കടയിൽ ഡാലസിൽ ഡിസംബർ 18 ന് മുഖ്യ പ്രഭാഷണം നടത്തുന്നു.
Next articleഹാംബുര്‍ഗില്‍ മലയാളം പഠനത്തിന് പുതിയ തുടക്കം ; അക്ഷരകളരി ഹാംബുര്‍ഗ് പ്രവര്‍ത്തനം ആരംഭിച്ചു

Leave a Reply