ന്യൂജേഴ്സി : WMC അമേരിക്ക റീജിയന്റെ ആഭിമുഖ്യത്തില്‍ ശ്രീ പി ടി തോമസ് നയിച്ച ടാക്‌സ് സെമിനാര്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഡിസംബര്‍ നാലു വ്യാഴാഴ്ച വൈകുന്നേരം എട്ടു മണിക്ക് സൂം മീറ്റിങ്ങിലൂടെ സംഘടിപ്പിച്ച സെമിനാറില്‍ നൂറില്‍പരം പേരാണ് പങ്കെടുത്തത്. ‘ബിഗ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ടാക്‌സ് ആക്ട് ‘ എന്ന വിഷയത്തില്‍ ട്രംപ് സര്‍ക്കാരിന്റെ പുതിയ ടാക്‌സ് നിയമങ്ങള്‍, വിവിധ ഡിഡക്ഷന്‍ ഓപ്ഷന്‍സ്, ക്രെഡിറ്റ് മുതലായവയാണ് പ്രധാനമായും സെമിനാറില്‍ ചര്‍ച്ചാ വിഷയമായത്. ചോദ്യ ഉത്തരത്തിനുള്ള അവസരവും സംഘാടകര്‍ പ്രോഗ്രാമില്‍ ഒരുക്കിയിരുന്നു. WMC അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ജേക്കബ് കുടശ്ശനാട്, പ്രസിഡന്റ് ജിനേഷ് തമ്പി, സെക്രട്ടറി എമി ഉമ്മച്ചന്‍, ട്രഷറര്‍ ബാബു ചാക്കോ, വിപി അഡ്മിന്‍ സക്കറിയ മത്തായി, വൈസ് പ്രസിഡന്റ് ചാരിറ്റി ശ്രീ ജെയിന്‍ ജോര്‍ജ്, വൈസ് പ്രസിഡന്റ് (Org Dev ) ശ്രീ ഈപ്പന്‍ ജോര്‍ജ്, ജോയിന്റ് സെക്രട്ടറി മീര മേനോന്‍, ജോയിന്റ് ട്രഷറര്‍ രാജീവ് കുരുവിള ജോര്‍ജ്, യൂത്ത് ഫോറം പ്രസിഡന്റ് ശ്രീ ജിമ്മി സ്‌കറിയ, ബിസിനസ് ഫോറം പ്രസിഡന്റ് ശ്രീ ജോര്‍ജ് ഈപ്പന്‍, വനിതാ ഫോറം പ്രസിഡന്റ് ഷാന മോഹന്‍, Cultural ഫോറം പ്രസിഡന്റ് ശ്രീകല നായര്‍, ഹെല്‍ത്ത് ഫോറം പ്രസിഡന്റ് ഡോ എബി കുര്യന്‍ , NRI ഫോറം പ്രസിഡന്റ് പീറ്റര്‍ ജേക്കബ്, അഡൈ്വസറി ചെയര്‍മാന്‍ സുനില്‍ ജോസഫ് കുഴമ്പാല, എത്തിക്‌സ് കമ്മിറ്റി അധ്യക്ഷന്‍ തോമസ് മാത്യു, എന്നിവരോടൊപ്പം മറ്റു എക്‌സിക്യൂട്ടീവ് , ഫോറം പ്രതിനിധികളാണ് പരിപാടിയുടെ വിജയത്തിനായി ചുക്കാന്‍ പിടിച്ചത്.
ഡബ്ല്യുഎംസി വനിതാ ഫോറം സെക്രട്ടറി ചാരി വണ്ടന്നൂരാണ് എം സി കര്‍ത്തവ്യം നിര്‍വഹിച്ചത്. WMC പ്രൊവിന്‍സ് പ്രസിഡന്റുമാരായ ശ്രീ എസ് കെ ചെറിയാന്‍, ശ്രീ വര്‍ഗീസ് എബ്രഹാം, ശ്രീ സ്റ്റാന്‍ലി തോമസ്, ശ്രീ സുബിന്‍ മാത്യൂസ് എന്നിവരോടൊപ്പം , ന്യൂജേഴ്സി, ഫിലാഡല്‍ഫിയ, അറ്റ്‌ലാന്റ, പ്രൊവിന്‍സ് മെമ്പേഴ്സും പ്രോഗ്രാമില്‍ പങ്കെടുത്തു. അമേരിക്ക മേഖലയില്‍ നിന്നുള്ള ഗ്ലോബല്‍ നേതാക്കളായ ഗ്ലോബല്‍ ട്രഷറര്‍ ശ്രീ തോമസ് ചെല്ലേത്ത്, ഗ്ലോബല്‍ സെക്രട്ടറി ശ്രീ ബിജു ചാക്കോ, ഗ്ലോബല്‍ വിമന്‍സ് ഫോറം ചെയര്‍ ശ്രീമതി സിസിലി ജോയ് , അനിത പണിക്കര്‍ എന്നിവര്‍ പ്രോഗ്രാമില്‍ സജീവ സാന്നിധ്യമായിരുന്നു. ടാക്‌സ് സെമിനാര്‍ പ്രോഗ്രാമിന്റെ വലിയ വിജയത്തില്‍ WMC ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, പ്രസിഡന്റ് ബേബി മാത്യു സോമതീരം, ജനറല്‍ സെക്രട്ടറി മൂസ കോയ, ഗ്ലോബല്‍ ഗുഡ് വില്‍ അംബാസഡര്‍ ജോണി കുരുവിള, ട്രഷര്‍ തോമസ് ചെല്ലേത് എന്നിവര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.
WMC അമേരിക്ക റീജിയന്‍, പ്രവാസി സമൂഹത്തിനു ഉപകാരപ്രദമായ ഇത്തരം വിജ്ഞാനപ്രദമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ വലിയ അഭിമാനമുണ്ടെന്നും തുടര്‍ന്നും ഇത്തരം ജനക്ഷേമ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജിനേഷ് തമ്പി അഭിപ്രായപ്പെട്ടു.
ജിനേഷ് തമ്പി











