ചങ്ങനാശേരി: ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് തിരുത്തല്‍ വേണമെങ്കില്‍ അക്കാര്യം ഗൗരവമായി ചിന്തിക്കണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. അതിരൂപത കോര്‍പറേറ്റ് മാനേജ്മെന്റ് സ്കൂളുകളിലെ 2025-26 അധ്യയന വര്‍ഷത്തെ മികച്ച സ്കൂളുകളെയും മികച്ച അധ്യാപകരെയും ആദരിക്കുന്ന ‘ഡിഡാസ്കോ 2കെ26’ അധ്യാപക സംഗമം എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്. അതിരൂപത വികാരി ജനറാള്‍ മോണ്‍. സ്കറിയ കന്യാകോണില്‍ അധ്യക്ഷത വഹിച്ചു. വിനു ജോബ് എംഎല്‍എ അനുമോദന പ്രസംഗം നടത്തി. കോര്‍പറേറ്റ് മാനേജര്‍ ഫാ. ഡോ. ആന്റണി മൂലയില്‍ അവാര്‍ഡ് ജേതാക്കളെയും മികച്ച വിദ്യാലയങ്ങളെയും പരിചയപ്പെടുത്തി.കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് അതിരൂപത ഡയറക്ടര്‍ ഫാ. സെബു ജോണ്സണ് ചാലക്കല്‍, 2025-25 അധ്യയന വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ശ്രേഷ്ഠവിദ്യാലയ പുരസ്കാരം കരസ്ഥമാക്കിയ നെടുങ്ങാടപ്പള്ളി സെന്റ് ഫിലോമിനാസ് യുപി സ്കൂള്‍ ഹെഡ്മിസ്ട്രസ് ത്രേസ്യാമ്മ ജോര്‍ജ്, കോര്‍പറേറ്റ് മാനേജ്മെന്റ് ബര്‍സാര്‍ ഫാ. സിറിയക് പഴയമഠം, ടീച്ചേഴ്സ് ഗില്‍ഡ് സെക്രട്ടറി ഡോ. ജിഷാമോള്‍ അലക്സ് എന്നിവര്‍ പ്രസംഗിച്ചു.
മികച്ച സ്കൂള്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
അതിരൂപതയിലെ മികച്ച സ്കൂളുകള്‍ പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ വാഴപ്പള്ളി സെന്റ് തെരേസാസും ഹൈസ്കൂള്‍ വിഭാഗത്തില്‍ എസ്ബി സ്കൂളും യുപി വിഭാഗത്തില്‍ മല്ലപ്പള്ളി സെന്റ് ഫിലോമിനാസും എല്‍പി വിഭാഗത്തില്‍ നെടുംകുന്നം സെന്റ് തെരേസാസും തെരഞ്ഞെടുക്കപ്പെട്ടു. ഫാ. റോജി വല്ലയില്‍(എസ്ബി എച്ച്എസ്എസ് പ്രിന്‍സിപ്പല്‍), ഷൈനി കുര്യാക്കോസ്(അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂള്‍ ഹെഡ്മിസ്ട്രസ്), ബിജു ടി. ജോണ്‍(നെടുമണ്ണി സെന്റ് അല്‍ഫോന്‍സ സ്കൂള്‍ ഹെഡ്മാസ്റ്റര്) എന്നിവര്‍ മികച്ച അധ്യാപക അവാര്‍ഡുകള്‍ക്ക് അര്‍ഹരായി. അനധ്യാപക വിഭാഗത്തില്‍ വാഴപ്പള്ളി സെന്റ് തെരേസാസിലെ ലാബ് അസിസ്റ്റന്റ് സാബു ടി. തോമസും തെരഞ്ഞെടുക്കപ്പെട്ടു.











