Home അമേരിക്ക നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസന വൈദീക ധ്യാനം ഹൂസ്റ്റണില്‍ സമാപിച്ചു.

നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസന വൈദീക ധ്യാനം ഹൂസ്റ്റണില്‍ സമാപിച്ചു.

96
0

ഹൂസ്റ്റണ്‍ : സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസനത്തിന് കീഴിലുള്ള വൈദീകരുടെ ഒക്ടോബര്‍ 23, 24, 25(വ്യാഴം, വെള്ളി, ശനി) തീയ്യതികളില്‍ ഹൂസ്റ്റണ്‍ സെന്റ് ബേസില്‍സ് സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ടു. അമേരിക്കന്‍ അധിഭദ്രാസനാധിപനും, പാത്രിയര്‍ക്കല്‍ വികാരിയുമായ, ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മോര്‍ തീത്തോസ് യല്‍ദോ മെത്രാപ്പോലീത്തായുടെ മഹനീയ സാന്നിദ്ധ്യത്തില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനങ്ങളില്‍ റവ.ഫാ.എ.പി.ജോര്‍ജ്, റവ.ഫാദര്‍ സജി മര്‍ക്കോസ്, റവ.ഡോക്ടര്‍ ബിന്നി ഫിലിപ്പ് നെടുംപുറത്ത്, (വികാരി, സെന്റ് പീറ്റേഴ്‌സ് മലങ്കര കാത്തോലിക്ക പള്ളി), ശ്രീമതി താര ഓലപ്പള്ളി, റവ.ഫാ.ബേസില്‍ എബ്രാഹം എന്നിവര്‍ വിവിധ സെഷനുകളെ നയിച്ചു. ഒക്ടോബര്‍ 25 ശനിയാഴ്ച രാവിലെ 8.00 മണിക്ക് മോര്‍ തീത്തോസ് യല്‍ദോ മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടു കൂടി ധ്യാനം സമാപിച്ചു.

മലങ്കരയുടെ യാക്കോബ് ബുര്‍ദ്ദാന ആയിരുന്ന പുണ്യശ്ലോകനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ ഒന്നാം ദുഖ്‌റോനോയും ധ്യാനത്തോട് അനുബന്ധിച്ച് നടത്തപ്പെട്ടു. ഹൂസ്റ്റണ്‍ മേഖലയില്‍ നിന്നുള്ള വിശ്വാസികളും നേര്‍ച്ചകാഴ്ചകളോടെ ബാവായുടെ ശ്രാദ്ധപ്പെരുന്നാളില്‍ പങ്കെടുത്തു. വാര്‍ഷിക ധ്യാനത്തിന്റെ നടത്തിപ്പിനായി നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസന വൈദീക സെക്രട്ടറി റവ.ഫാ.ഗീവറുഗീസ് ജേക്കബ് ചാലിശ്ശേരി, വൈദീക കൗണ്‍സില്‍ അംഗങ്ങള്‍, സെന്റ് ബേസില്‍സ് ഇടവക വികാരി റവ.ഫാ.ബിജോ മാത്യു, ഇടവകാംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു. അമേരിക്കയിലെ 84 പള്ളികളില്‍ നിന്നായി 50 ലധികം വൈദീകര്‍ ധ്യാനത്തില്‍ പങ്കെടുത്തു. വര്‍ഗീസ് പാലമലയില്‍ അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഓ.

Previous articleഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ കേരളോത്സവം നവംബര്‍ 2-ന് ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Next articleഹ്യൂസ്റ്റണിൽ ഇടുക്കി നവോദയ സംഗമം ശനിയാഴ്ച

Leave a Reply