Home ഓഷിയാന നവോദയ ഓസ്ട്രേലിയക്ക് നവനേതൃത്വം ; ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രഫ. കെ. ടി. ജലീൽ

നവോദയ ഓസ്ട്രേലിയക്ക് നവനേതൃത്വം ; ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രഫ. കെ. ടി. ജലീൽ

129
0

സിഡ്നി : നവോദയ ഓസ്ട്രേലിയയുടെ നാലാമത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രഫ. കെ. ടി ജലീൽ. മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും നിലപാടുകൾ ഉറപ്പാക്കുന്നതോടൊപ്പം പുരോഗമനപരമായ ആശയങ്ങൾക്ക് പ്രാമുഖ്യം നൽകാൻ ഏവരും യത്നിക്കണമെന്ന് പ്രഫ. കെ ടി ജലീൽ പറ‍ഞ്ഞു. കുടുംബത്തിലെ നൈർമ്മല്യവും കറപുരളാത്ത നിലപാടുകളും അതേപടി സമൂഹത്തിൽ പകർന്നു നൽകുമ്പോൾ ഉന്നത മൂല്യങ്ങളുയർത്തിപ്പിടിക്കുന്ന സമൂഹം രൂപപ്പെടുമെന്നും അതുകൊണ്ടുതന്നെ മാതൃകാ സാമൂഹ്യ സൃഷ്ടിയുടെ കാര്യത്തിൽ ഏവർക്കും ഉത്തരവാദിത്വം ഉണ്ടെന്നും പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രമുഖ ചലച്ചിത്ര നടനും സംവിധായകനുമായ മധുപാൽ ചൂണ്ടിക്കാട്ടി.

സജീവ് കുമാർ പ്രസിഡന്റും രാഹുൽ ജി സെക്രട്ടറിയുമായ സെൻട്രൽ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. പൊതു സമ്മേളനത്തെ തുടർന്ന് സന്തോഷ് കീഴാറ്റൂരിന്റെ ‘പെൺ നടൻ” നാടകവും നവോദയ അഭിനയ പന്തൽ അവതരിപ്പിച്ച ജയപ്രകാശ് കുളൂരിന്റെ “ഓൻ അങ്ങനെ പറഞ്ഞോ ?” നാടകവും നവോദയ മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാനമേളയും അരങ്ങേറി. നവോദയ ദേശീയതലത്തിൽ നടത്തിയ സാഹിത്യ, ചിത്രരചനാ വിജയികൾക്കുള്ള സമ്മാനദാനം പാർലമെന്റ് അംഗം ടീന അയ്യാടും, പ്രഫ കെ ടി ജലീലും നിർവഹിച്ചു.

Previous articleഡബ്ലിനിലെ കലാപം മൂന്നാം രാത്രിയിലും തുടർന്നു ; ഗാർഡയ്ക്ക് നേരെ വീണ്ടും ആക്രമണം, ലുവാസ് സ്റ്റോപ്പ് നശിപ്പിച്ചു
Next articleഓസ്‌ട്രേലിയ സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടി ടോണി തോമസ്

Leave a Reply