ഇന്ത്യയിലേക്കു എത്തുന്ന വിദേശികളായ യാത്രക്കാർക്ക് ഇനി ഇലക്ട്രോണിക് ഡിസ്എംബാർകേഷൻ ഫോം (ഇ-അറൈവൽ കാർഡ്) ഉപയോഗിക്കാമെന്നു ഡൽഹിയിലെ യുഎസ് എംബസി അറിയിക്കുന്നു. ഉപയോഗിച്ചു വന്ന കടലാസ് ഫോം ഇനി ആവശ്യമില്ല. അടുത്ത ആറു മാസത്തേക്ക് പക്ഷെ അതു സ്വീകരിക്കും. എന്നാൽ ഡിജിറ്റൽ അപേക്ഷകൾക്കു മെച്ചപ്പെട്ട സേവനം ലഭിക്കുമെന്നും സമയം ലഭിക്കാമെന്നും ഇന്ത്യാ ഗവൺമെന്റ് പറയുന്നു. അറൈവൽ ഇ-കാർഡ് പൂരിപ്പിച്ചു https://indianvisaonline.gov.in, http://boi.gov.in എന്നീ വെബ്‌സൈറ്റുകളിൽ യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് സമർപ്പിക്കണം. സു-സ്വാഗതം ഫോൺ ആപ്പിലും.
അറൈവൽ ഫോമിലുള്ള മാറ്റം ഇ-വിസ അപേക്ഷയിൽ നിന്നു വ്യത്യസ്തമാണെന്നു എംബസി ചൂണ്ടിക്കാട്ടി. യുഎസ് പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോൾ ഇ-വിസയും ഇ-അറൈവൽ ഫോമും നൽകാം. ഇന്ത്യൻ എംബസിയോ കോൺസലേറ്റോ നൽകുന്ന വിസയും ഉപയോഗിക്കാം. ഓ സി ഐ കാർഡ് ഉള്ളവരെ ഈ മാറ്റം ബാധിക്കുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് എംബസി പറയുന്നു. ടിക്കറ്റ് വാങ്ങുമ്പോൾ എയർലൈനുകളുമായി ഇക്കാര്യത്തിൽ വ്യക്തത വരുത്തണം.











