Home യൂറോപ്പ് രാകേഷ് ശങ്കരനും, പോള്‍ ഗോപുരത്തിങ്കലിനും ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ആദരം ; രത്നപുരസ്കാരം സമര്‍പ്പണം സെപ്;...

രാകേഷ് ശങ്കരനും, പോള്‍ ഗോപുരത്തിങ്കലിനും ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ആദരം ; രത്നപുരസ്കാരം സമര്‍പ്പണം സെപ്; 20ന്

70
0

ലണ്ടന്‍ : യുകെയിലെ പ്രമുഖ സാംസ്കാരിക സംഘടന ലണ്ടന്‍ മലയാള സാഹിത്യവേദി ജര്‍മനിയിലെ സാമൂഹ്യ സംകാരിക രംഗത്തെ സജീവ സാന്നിധ്യവും പ്രമുഖ വ്യവസായ സംരംഭകനും ലോക കേരള സഭാംഗവും ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ ചെയര്‍മാനുമായ പോള്‍ ഗോപുരത്തിങ്കലിനെയും യുകെയിലെ അറിയപ്പെടുന്ന വ്യവസായ സംരംഭകനും നിരവധി ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനേതാവുമായ രാകേഷ് ശങ്കരന്‍ എന്നിവരെ ലണ്ടന്‍ മലയാള സാഹിത്യവേദി രത്ന പുരസ്കാരം നല്‍കി ആദരിക്കുന്നു. സെപ്റ്റംബര്‍ 20 ന് (ശനി) സംഘടിപ്പിക്കുന്ന പ്രസിദ്ധ ഗായകനും പ്രമുഖ സിനിമാ പിന്നണി ഗായകനുമായ രാകേഷ് ബ്രപ്മാനന്ദന്‍ നയിക്കുന്ന ലൈവ് മ്യൂസിക്കല്‍ പ്രോഗ്രാമായ ലാലാ 2025 ല്‍ പുരസ്കാര സമര്‍പ്പണം നടത്തും. വേദിയില്‍ യുവ സാഹിത്യകാരി സൗമ്യ കൃഷ്ണ, നഴ്സിംഗ് രംഗത്ത് ഉന്നതിയിലെത്തിയ ആരോഗ്യ മേഖലയില്‍ വ്യവസായ സംരംഭകയുമായ അമ്പളി മോബിന്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവെന്‍സര്‍ റീനാ ജോണ്‍ എന്നിവരെയും പുരസ്കാരം നല്‍കി ആദരിക്കും. ലണ്ടന്‍ മലയാള സാഹിത്യവേദി ജനറല്‍ കോഓഡിനേറ്റര്‍ റജി നന്തികാട്ട് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജിബി ഗോപാലന്‍, കോര്‍ഡിനേറ്റര്‍ രാജേഷ് നാലാഞ്ചിറ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കും.

Previous articleകൊളോണ്‍ കേരള സമാജം തിരുവോണ മഹോത്സവം സെപ്റ്റംബര്‍ 20 ന്
Next articleലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) ഓണാഘോഷം സംഘടിപ്പിച്ചു

Leave a Reply