Home ഓഷിയാന ഇന്ത്യൻ വിദ്യാർഥികളെ സ്വാഗതം ചെയ്ത് ന്യൂസീലൻഡ് ; പഠനവും ജോലിയും ഇനി കൂടുതൽ എളുപ്പം

ഇന്ത്യൻ വിദ്യാർഥികളെ സ്വാഗതം ചെയ്ത് ന്യൂസീലൻഡ് ; പഠനവും ജോലിയും ഇനി കൂടുതൽ എളുപ്പം

173
0

വെല്ലിങ്ടൻ : രാജ്യാന്തര പഠനം ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് സന്തോഷവാർത്തയുമായി ന്യൂസീലൻഡ്. യോഗ്യതകളിൽ ഇളവ് നൽകിയും പാർട്ട് ടൈം ജോലിക്കുള്ള സമയപരിധിയും ഉയർത്തിയുമാണ് കൂടുതൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ രാജ്യാന്തര വിദ്യാർഥികളെ ന്യൂസീലൻഡ് ക്ഷണിക്കുന്നത്. നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനായി പേപ്പർവർക്കുകൾ കുറച്ചിട്ടുണ്ട്. ഇതോടെ വീസ അപേക്ഷയിൽ വേഗത്തിൽ അധികൃതർ തീരുമാനമെടുക്കും.

ഇന്ത്യൻ വിദ്യാർഥികൾക്കുള്ള പ്രധാന മാറ്റങ്ങൾ

* പ്രത്യേക മൂല്യനിർണയം ആവശ്യമില്ല: യോഗ്യതയുള്ള ഇന്ത്യൻ ബിരുദങ്ങളുള്ള വിദ്യാർഥികൾക്ക് യോഗ്യതാ/മൂല്യനിർണയ ടെസ്റ്റുകളോ അസസ്മെന്റുകളോ ആവശ്യമില്ല. ഇത് അപേക്ഷാ പ്രക്രിയകൾ വേഗത്തിലും എളുപ്പത്തിലാക്കും. ഇമിഗ്രേഷൻ ന്യൂസീലൻഡ് ഓൺലൈൻ വീസ അപേക്ഷകൾക്കായി മെച്ചപ്പെടുത്തിയ പ്ലാറ്റ്‌ഫോം ആരംഭിച്ചത് പേപ്പർ വർക്കുകൾ കുറച്ച്, അപേക്ഷാ രീതി സുഗമമാക്കുന്നതാണ്.

* അധിക ജോലി സമയം: വിദ്യാർഥി വീസയിലുള്ളവർക്ക് ആഴ്ചയിൽ 20 മണിക്കൂർ ജോലി സമയം എന്നത് വർധിപ്പിച്ച് 25 മണിക്കൂർ വരെ ജോലി ചെയ്യാം എന്ന് പുതുക്കിയിട്ടുണ്ട്. നവംബർ മൂന്ന് മുതലാണിത് പ്രാബല്യത്തിൽ വരുന്നത്.

* പഠനാനന്തര വർക്ക് വീസ: ബിരുദധാരികൾക്ക് അവരുടെ കോഴ്‌സിന് ശേഷം ന്യൂസീലൻഡിൽ താമസിക്കാനും ജോലി ചെയ്യാനും പോസ്റ്റ്-സ്റ്റഡി വർക്ക് വീസകൾക്ക് അർഹതയുണ്ടായിരിക്കും.

ഇന്ത്യൻ വിദ്യാർഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
* നവംബർ-മാർച്ച്, മേയ്-ഓഗസ്റ്റ് മാസങ്ങളിൽ വീസ അപേക്ഷകളുടെ എണ്ണം വർധിക്കുന്നതിനാൽ, മൂന്ന് മാസം മുമ്പ് തന്നെ അപേക്ഷിക്കുക.

* കോഴ്സുകളോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ മാറുകയാണെങ്കിൽ, വിദ്യാർഥികൾ ഒരു പുതിയ വീസയ്ക്കോ നിലവിലുള്ളതിന്റെ മറ്റേതെങ്കിലും വേരിയേഷനിലേക്ക് മാറാൻ അപേക്ഷിക്കണം.

* നിലവിലുള്ള വീസ ഉടമകൾ അധിക സമയം ലഭിക്കുന്നതിനുള്ള മാറ്റത്തിനായി അപേക്ഷിക്കേണ്ടതുണ്ട്.

Previous articleട്രംപിന്റെ അടുത്ത സഖ്യകക്ഷിയും യാഥാസ്ഥിതിക നേതാവുമായ ചാര്‍ളി കിര്‍ക്ക് വെടിയേറ്റ് മരിച്ചു
Next articleഇപ്സ്വിച് മലയാളി അസോസിയേഷൻ ഓണം 2025 ആഘോഷം സംഘടിപ്പിച്ചു

Leave a Reply