Home ഓഷിയാന കുടിയേറ്റത്തിനെതിരേ ഓസ്ട്രേലിയയിൽ വൻ പ്രതിഷേധ റാലി

കുടിയേറ്റത്തിനെതിരേ ഓസ്ട്രേലിയയിൽ വൻ പ്രതിഷേധ റാലി

253
0

മെൽബൺ: വിദേശങ്ങളിൽ നിന്നുള്ള കുടിയേറ്റത്തിനെതിരേ ഓസ്ട്രേലിയയിൽ വൻ പ്രതിഷേധ റാലികൾ സംഘടിപ്പിച്ചു. ഇന്ത്യക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് വിദേശികളെ ഭീതിയിലാക്കുന്നതാണ് ഈ പ്രതിഷേധം. സ്വദേശി വത്കരണ ആഹ്വാനവുമായി സിഡ്‌നി, മെൽബൺ, ബ്രിസ്ബെയ്ൻ, അഡിലൈഡ്, കാൻബറ, തുടങ്ങിയ രാജ്യത്തിന്റെ പ്രധാന പട്ടണങ്ങളിലാണ് ( ‘മാർച്ച് ഫോർ ഓസ്ട്രേലിയ’ എന്ന പേരിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത് സിഡ്‌നിയിൽ നടന്ന പ്രതിഷേധ മാർച്ചിൽ 8000 ലധികം പേർ പങ്കെടുത്തു. 800 ലധികം പൊലീസുകാരെ പല മേഖല വിന്യസിച്ചെങ്കിലും ചിലയിടങ്ങളിൽ സംഘർഷങ്ങൾ ഉണ്ടായി. പൊലീസ് പെപ്പർ സ്പ്രേ ഉപയോഗിച്ച് പ്രതിഷേധം നിയന്ത്രിച്ചു. അഡിലൈയിഡിലെ റൺഡിൽ പാർക്കിൽ 15,000-ത്തിലധികം ആളുകളാണ് പ്രതിഷേധത്തിൽ പങ്കാളികളായത്. ഇവിടുത്തെ സംഘർഷത്തിൽ പൊലീസ് മൂന്ന് പേരെ അറസ്റ്റ ചെയ്തു. ബ്രിസ്ബെയ്നിൽ പ്രതിഷേധത്തിൽ വിദേശികൾക്കെതിരെ കഠിന മുദ്രാവാക്യങ്ങൾ മുഴക്കി.

Previous articleഅഫ്ഗാനിസ്ഥാനിൽ അതിതീവ്ര ഭൂചലനം; 600 പേർ കൊല്ലപ്പെട്ടു
Next articleഹിമാചലിൽ മണ്ണിടിച്ചിൽ മലയാളികളടക്കം 25 പേരടങ്ങുന്ന സംഘം കുടുങ്ങി

Leave a Reply