Home അമേരിക്ക വ്യാപാര കരാർ സാധ്യമായില്ലെങ്കിൽ ഇന്ത്യയുടെ മേൽ 25% തീരുവ ചുമത്തും ; ട്രംപ്

വ്യാപാര കരാർ സാധ്യമായില്ലെങ്കിൽ ഇന്ത്യയുടെ മേൽ 25% തീരുവ ചുമത്തും ; ട്രംപ്

239
0

യുഎസ്-ഇന്ത്യ വ്യാപാര കരാർ സാധ്യമായില്ലെങ്കിൽ ഇന്ത്യയുടെ മേൽ 20-25% തീരുവ ഉണ്ടാകുമെന്നു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് വ്യക്തമാക്കി. മറ്റെല്ലാ രാജ്യങ്ങളെയും അപേക്ഷിച്ചു കൂടുതൽ താരിഫ് യുഎസ് ഉത്പന്നങ്ങൾക്കു മേൽ ഇന്ത്യ ചുമത്തിയിരുന്നുവെന്നു ട്രംപ് പറഞ്ഞു. “അതെല്ലാം ഇപ്പോൾ അവസാനിക്കും. “കാര്യങ്ങൾ ഭംഗിയായി നീങ്ങുന്നുണ്ടെന്നു”ം ഇപ്പോൾ ഞാനാണ് ചുമതല വഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു .” ചൊവാഴ്ച്ച സ്കോട്ലൻഡിൽ നിന്നു മടങ്ങുമ്പോൾ എയർ ഫോഴ്സ് വണ്ണിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. അതേ സമയം താരിഫ് ചുമത്തുന്ന കത്ത് ഇന്ത്യക്കു അയച്ചില്ലെന്നു ട്രംപ് പറഞ്ഞു. “ഇന്ത്യ നല്ലൊരു സുഹൃത്തായിരുന്നു. എന്നാൽ അടിസ്ഥാന പ്രശ്നം മറ്റേതു രാജ്യത്തെക്കാളും തീരുവ അവർ യുഎസ് ഉത്പന്നങ്ങൾക്കു ചുമത്തിയിരുന്നു എന്നതാണ്. “അങ്ങിനെ ചെയ്യാൻ പാടില്ല.വ്യാപാര കരാർ ശരിയായി വരുന്നുണ്ട്. എല്ലാവർക്കും അങ്ങിനെ തന്നെ എന്നു കരുതുന്നു, യുഎസിന് എല്ലാം വളരെ വളരെ നന്നായി പോകുന്നു.” ഏപ്രിൽ 26നു ട്രംപ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 26% താരിഫ് പ്രഖ്യാപിച്ചിരുന്നു. പിന്നീട് അത് മരവിപ്പിച്ചു.

Previous articleഡബ്ലിനിൽ വീണ്ടും ഇന്ത്യക്കാരന് നേരെ ക്രൂര വംശീയ ആക്രമണം ; ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി
Next articleയുകെയില്‍ ഭക്ഷ്യവില കുതിച്ചുയരുന്നു ; മാംസം, ചായ തുടങ്ങിയ ആവശ്യ വസ്തുക്കളുടെ വില കുത്തനെ കൂടി

LEAVE A REPLY