Home ഇന്ത്യ ലോക മത സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ മലയാളി വൈദികന്‍

ലോക മത സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ മലയാളി വൈദികന്‍

181
0

മുംബൈ : പാക്കിസ്ഥാനിലെ ലാഹോറില്‍ ലോക മതങ്ങളെ കുറിച്ചുള്ള എട്ടാമത് അന്താരാഷ്ട്ര സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ മലയാളിയായ ഫാ.ഡോ. ജോസഫ് വര്‍ഗീസിനു വിശിഷ്ടാതിഥിയായി ക്ഷണം. ഒക്റ്റോബര്‍ 25, 26 തീയതികളില്‍ പാക്കിസ്ഥാനിലെ ലാഹോറിലുള്ള മിന്‍ഹാജ് സര്‍വകലാശാലയിലാണ് സമ്മേളനം നടക്കുന്നത്. പത്തനംതിട്ട സ്വദേശിയായ ഫാ. ജോസഫ് വര്‍ഗീസ് അന്തേ്യാക്യന്‍ സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിന്‍റെ അമെരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസിസിലെ വൈദികനാണ്. ലോകമെമ്പാടുമുള്ള മതാന്തര പ്രവര്‍ത്തനങ്ങള്‍ക്കും യുഎസ്എയിലെ നാഷണല്‍ കൗണ്‍സില്‍ ഒഫ് ചര്‍ച്ചസുമായുള്ള ജോസഫച്ചന്‍റെ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് ഈ അംഗീകാരം. ‘ഭീകരവാദത്തെ അതിന്‍റെ വേരുകളില്‍ തടയുക, പ്രതിരോധ ശേഷിയുള്ള സമൂഹങ്ങള്‍ കെട്ടിപ്പടുക്കുക’ എന്നതാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന്‍റെ പ്രധാന വിഷയം. മിന്‍ഹാജ് സര്‍വകലാശാലയും പാക്കിസ്ഥാന്‍ സര്‍ക്കാരും സംയുക്തമായാണ് ഈ സമ്മേളനം സ്പോണ്‍സര്‍ ചെയ്യുന്നത്. പാക്കിസ്ഥാനിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുന്‍നിരയിലാണ് മിന്‍ഹാജ് സര്‍വകലാശാല.

മതാന്തര പ്രവര്‍ത്തനങ്ങള്‍ക്കും മത തീവ്രവാദത്തിനെതിരായ ശക്തമായ നിലപാടുകള്‍ക്കും പ്രശസ്തമാണ് ഈ സര്‍വകലാശാല. ഷെയ്ഖ് ഉല്‍ ഇസ്ളാമും പ്രൊഫ.ഡോ.മുഹമ്മദ് താഹിര്‍~ഉല്‍~ഖാദ്രിയും ചേര്‍ന്ന് 1986ല്‍ സ്ഥാപിച്ച മിന്‍ഹാജ് യൂണിവേഴ്സിറ്റി ലാഹോര്‍ സര്‍ക്കാര്‍ അംഗീകൃതമാണ്. പാക്കിസ്ഥാന്‍ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ സര്‍വകലാശാലയെ മികച്ച വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള 36 അക്കാദമിക് സ്കൂളുകളും പതിനൊന്ന് ഫാക്കല്‍റ്റികളുമുണ്ട് ഇവിടെ. അണ്ടര്‍ ഗ്രാജ്വേറ്റ്, ഗ്രാജ്വേറ്റ്, ഡോക്റ്ററല്‍ പ്രോഗ്രാമുകളിലായി പതിനയ്യായിരത്തിലധികം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വിവിധ മതങ്ങളുടെ ദൈവശാസ്ത്രം സംബന്ധിച്ച് അക്കാദമിക് ഗവേഷണവും സംവാദവും പ്രോത്സാഹിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനങ്ങള്‍ സംഘടിപ്പിച്ച് ഈ സര്‍വകലാശാല ആഗോളതലത്തില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ലോകമെമ്പാടും സമാധാന ദൗത്യ യാത്രകളിലൂടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കു വേണ്ടിയുള്ള ഇടപെടലുകളിലൂടെയും ശ്രദ്ധേയനാണ് ഫാ. ജോസഫ് വര്‍ഗീസ്. മതങ്ങള്‍ തമ്മിലും വ്യത്യസ്ത മത പാരമ്പര്യങ്ങള്‍ക്കിടയിലും ക്രിയാത്മകമായ ഇടപെടലുകള്‍ക്കും സഹകരണത്തിനും അദ്ദേഹം നേതൃത്വം നല്‍കുന്നു.

ഹോളി സോഫിയ കോപ്റ്റിക് ഓര്‍ത്തഡോക്സ് സ്കൂള്‍ ഒഫ് തിയോളജിയില്‍ ആരാധനക്രമ പഠനത്തിന് പ്രൊഫസറായും ന്യൂയോര്‍ക്കിലെ ഇന്‍സ്ററിറ്റ്യൂട്ട് ഫൊര്‍ റിലീജിയസ് ഫ്രീഡം ആന്‍ഡ് ടോളറന്‍സിന്‍റെ (കഞഎഠചലം ഥീൃസ) എക്സിക്യൂട്ടീവ് ഡയറക്റ്ററായും അദ്ദേഹം സേവനം അനുഷ്ഠിക്കുന്നു. ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് സമാധാനത്തിനായുള്ള മതങ്ങളുടെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായും നാഷണല്‍ കൗണ്‍സില്‍ ഒഫ് ചര്‍ച്ചസ് യുഎസ്എയുടെ ഇന്‍റര്‍ റിലീജിയസ് ഡയലോഗുകളുടെ(ചഇഇഡടഅ) കോ~ കണ്‍വീനറായും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. 37 അംഗ കൂട്ടായ്മകളെയം 30 ദശലക്ഷത്തിലധികം ക്രിസ്ത്യാനികളെയും പ്രതിനിധീകരിക്കുന്ന യുഎസിലെ നാഷണല്‍ കൗണ്‍സില്‍ ഒഫ് ചര്‍ച്ചസിന്‍റെ 2010 മുതലുള്ള മതാന്തര സംവാദങ്ങളുടെ കണ്‍വീനിങ് ടേബിളിന്‍റെ കോ~കണ്‍വീനര്‍ കൂടിയാണ് ജോസഫ്.

സത്യവും സാമൂഹിക നീതിയും നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള നാഷണല്‍ കൗണ്‍സില്‍ ഒഫ് ചര്‍ച്ചസിന്‍റെ ഉപദേശക സമിതിയിലേയ്ക്ക് 2017ല്‍ ഫാ. ജോസഫ് വര്‍ഗീസ് നോമിനേറ്റ് ചെയ്യപ്പെട്ടു. 2017 ഫെബ്രുവരി അഞ്ചിന് ന്യൂയോര്‍ക്കിലെ യുഎന്‍ പ്ളാസയില്‍ നടന്ന മതങ്ങളുടെയും സര്‍ക്കാരുകളുടെയും ഉത്തരവാദിത്തം എന്ന വിഷയത്തെ കുറിച്ചുള്ള യുഎന്‍ കോണ്‍ഫറന്‍സില്‍ അദ്ദേഹം പ്രത്യേക ക്ഷണിതാവായിരുന്നു. 2018 നവംബര്‍ രണ്ടു മുതല്‍ ആറു വരെ ക്യാനഡയിലെ ടൊറാന്‍റോയില്‍ നടന്ന ലോക മതപാര്‍ലമെന്‍റില്‍ അച്ചന്‍ മോഡറേറ്ററായിരുന്നു. മതപരമായ ബഹുസ്വരതയുമായി ഇടപഴകുന്നതിലെ വെല്ലുവിളികളും അവസരങ്ങളും എന്ന വിഷയത്തില്‍ ലോക പാര്‍ലമെന്‍റില്‍ നടന്ന ചര്‍ച്ചയിലും 2023 ഓഗസ്ററ് 14~18 തിയതികളില്‍ ഷിക്കാഗോയിലെ മക്കോര്‍മിക് കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടന്ന ചര്‍ച്ചയിലും അദ്ദേഹം മോഡറേറ്ററായി. ന്യൂയോര്‍ക്കിലെ യുഎന്‍ പ്ളാസ ആസ്ഥാനമായ സമാധാനത്തിനായുള്ള ചര്‍ച്ചയിലും അദ്ദേഹം മോഡറേറ്ററായിരുന്നു. ന്യൂയോര്‍ക്കിലെ യുഎന്‍ പ്ളാസ ആസ്ഥാനമായ സമാധാനത്തിനായുള്ള മതങ്ങളുടെ എക്സിക്യൂട്ടീവ് കൗണ്‍സിലിലേയ്ക്ക് 2018ല്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട ഫാ.ജോസഫ് വര്‍ഗീസ് ഇപ്പോഴും ആ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ അംഗമായി തുടരുന്നു.

ഇറാഖ് യുദ്ധ കാലത്തും അതിനു ശേഷമുണ്ടായ അഭയാര്‍ഥി പ്രതിസന്ധി സമയത്തും യുഎസ് പുരോഹിതരുമായി ചേര്‍ന്ന് ജോര്‍ദ്ദാന്‍, ലെബനന്‍, സിറിയ എന്നിവിടങ്ങളിലേയ്ക്ക് ദുരിതാശ്വാസ സഹായങ്ങളുമായി അദ്ദേഹം യാത്ര ചെയ്തിട്ടുണ്ട്. യുദ്ധകാലത്ത് സമാധാന ദൗത്യത്തിനായി ലോക മത നേതാക്കളുമായി നടത്തിയ സന്ദര്‍ശനത്തിനു ശേഷം അദ്ദേഹം യുക്രെയ്നിലെ കീവില്‍ നിന്ന് മടങ്ങി. 2018 ഡിസംബര്‍ 17~19 തിയതികളില്‍ തിരുപ്പതിയില്‍ നടന്ന ഇന്‍റര്‍നാഷണല്‍ ഹിന്ദു~ക്രിസ്ത്യന്‍ കോണ്‍ഫറന്‍സില്‍ ഫാ. ജോസഫ് വര്‍ഗീസ് ക്രിസ്ത്യന്‍ മതത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തിരുന്നു

Previous articleഅയർലണ്ടിൽ ഓണക്കാലം ഇളക്കി മറിക്കാൻ ലിബിൻ സ്കറിയയും, കീർത്തനയും, നയന ജോസിയും, ഗോകുലും സുമേഷ് കൂട്ടിക്കലും ഒത്തുചേരുന്നു
Next articleകൊളോണ്‍ കേരള സമാജം ചീട്ടുകളി മല്‍സരം നടത്തി

Leave a Reply