Home നിര്യാതരായി ന്യൂയോർക്ക് : പാസ്റ്റർ എം.എസ്. മത്തായി

ന്യൂയോർക്ക് : പാസ്റ്റർ എം.എസ്. മത്തായി

247
0

ന്യൂയോർക്ക് : ഇന്ത്യൻ അസംബ്ലി ഓഫ് ഗോഡിൻ്റെ സ്ഥാപക പാസ്റ്ററും, ന്യൂയോർക്ക് പെന്തക്കോസ്ത് സമൂഹത്തിൽ നാല് പതിറ്റാണ്ടിലേറെയായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച സീനിയർ പാസ്റ്ററുമായിരുന്ന പാസ്റ്റർ എം.എസ്. മത്തായി ഇന്ന് വൈകുന്നേരം 4 മണിയോടെ കർത്താവിൻ്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. 90 വയസ്സായിരുന്നു. “കർത്താവിൻ്റെ ദൃഷ്ടിയിൽ അവൻ്റെ വിശുദ്ധന്മാരുടെ മരണം വിലയേറിയതാകുന്നു” എന്ന സങ്കീർത്തനം 116:15 വാക്കുകൾ ഓർമ്മിപ്പിച്ചുകൊണ്ട്, അഗാധമായ ദുഃഖത്തോടെയും എന്നാൽ വലിയ പ്രത്യാശയോടെയുമാണ് കുടുംബം അദ്ദേഹത്തിൻ്റെ വിയോഗവാർത്ത അറിയിച്ചത്.
പാസ്റ്റർ എം.എസ്. മത്തായിയുടെ വിയോഗം സഭയ്ക്കും കുടുംബത്തിനും ന്യൂയോർക്കിലെ പെന്തക്കോസ്ത് സമൂഹത്തിനും പൊതുവെ വലിയ നഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റെ ആത്മീയ നേതൃത്വവും അർപ്പണബോധവും നിരവധി ജീവിതങ്ങളിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സംസ്കാര ശുശ്രൂഷകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. ദുഃഖിതരായ കുടുംബാംഗങ്ങളെയും അദ്ദേഹം ശുശ്രൂഷ ചെയ്ത സഭയെയും പ്രാർത്ഥനകളിൽ ഓർക്കാൻ വിശ്വാസസമൂഹം അഭ്യർത്ഥിച്ചു.

രഞ്ജിനി രാമചന്ദ്രൻ

Previous articleവൈവിധ്യമാര്‍ന്ന പരിപാടികളോടെ കോട്ടയം ക്ലബ് ഹൂസ്റ്റന്റെ പിക്‌നിക് ശ്രദ്ധേയമായി
Next articleരവഡ ചന്ദ്രശേഖരൻ സംസ്ഥാന പോലീസ് മേധാവി

Leave a Reply