Home ഗൾഫ് അഹമ്മദാബാദ് വിമാനദുരന്തം ; അനുശോചിച്ച്‌ പ്രവാസി സംഘടനകൾ

അഹമ്മദാബാദ് വിമാനദുരന്തം ; അനുശോചിച്ച്‌ പ്രവാസി സംഘടനകൾ

296
0

മസ്‌കത്ത്‌ : രാജ്യത്തെ നടക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അനുശോചിച്ച്‌ പ്രവാസി സംഘടനകൾ. ഒമാനിലെ മുൻ പ്രവാസിയായിരുന്ന പത്തനംതിട്ട സ്വദേശി രഞ്ജിത ആർ നായർ അടക്കമുള്ളവരുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി കൈരളി ഒമാൻ ഭാരവാഹികൾ പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും കൈരളി ഭാരവാഹികൾ പറഞ്ഞു. ഇന്ത്യക്കാരും വിദേശികളുമുൾപ്പടെയുള്ളവരുടെ വിയോഗത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാവിങ്‌ അനുശോചനം അറിയിച്ചു. റിയാദ് രാജ്യം കണ്ട വലിയ വിമാന ദുരന്തങ്ങളിലൊന്നായ അപകടം പ്രവാസലോകത്തെ ആകെ ദുഃഖത്തിലാഴ്‌ത്തിയതായി കേളി സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. ജനവാസ കേന്ദ്രത്തിലുണ്ടായ അപകടം കൂടുതൽ ആളപായങ്ങളിലേക്ക് നയിച്ചേക്കാം. സമഗ്ര അന്വേഷണം നടത്തി അപകട കാരണം പുറത്തുകൊണ്ടുവരണമെന്നും പ്രവാസികളുടെ യാത്രാസുരക്ഷ ഉറപ്പാക്കണമെന്നും കേളി ഭാരവാഹികൾ പറഞ്ഞു. അതിദാരുണമായ ദുരന്തത്തിൽ ജീവൻ നഷ്‌ടപ്പെട്ടവർക്ക് ആദരാജ്ഞലി അർപ്പിക്കുന്നതായി കല കുവൈത്ത്‌ ഭാരവാഹികൾ പറഞ്ഞു. രാജ്യത്തിന്റെയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും കല കുവൈത്ത് പ്രസിഡന്റ്‌ മാത്യു ജോസഫും ജനറൽ സെക്രട്ടറി ടി വി ഹിക്മതും പ്രസ്‌താവനയിൽ പറഞ്ഞു.

Previous articleനീനാ ചിയേഴ്സ് സംഘടിപ്പിക്കുന്ന ഓൾ അയർലണ്ട് വടംവലി മത്സരം ജൂൺ 14-ന്
Next articleഓസ്‌ട്രേലിയൻ കാത്തലിക് യൂത്ത് ഫെസ്റ്റിവൽ നവംബർ 30 മുതൽ ഡിസംബർ രണ്ട് വരെ മെൽബണിൽ ; രജിസ്ട്രേഷൻ ആരംഭിച്ചു

Leave a Reply