Home ഇന്ത്യ വിമാന ദുരന്തത്തിൽ നിന്നും അദ്‌ഭുതകരമായി രക്ഷപെട്ട് 38കാരൻ രമേഷ് വിശ്വാസ് കുമാർ

വിമാന ദുരന്തത്തിൽ നിന്നും അദ്‌ഭുതകരമായി രക്ഷപെട്ട് 38കാരൻ രമേഷ് വിശ്വാസ് കുമാർ

277
0

ഗുജറാത്തിലെ അഹമ്മദാബാദിൽ തകർന്നു വീണ എയർ ഇന്ത്യാ വിമാനത്തിൽ നിന്നും നിസാര പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപെട്ട് 38കാരൻ. രമേഷ് വിശ്വാസ് കുമാർ എന്ന യുവാവാണ് വൻ ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. 11 A സീറ്റിൽ യാത്ര ചെയ്തിരുന്ന രമേഷ് അപകടമുണ്ടായപ്പോൾ എമർജൻസി എക്സിറ്റ് വഴിയാണ് രക്ഷപ്പെട്ടത്. ഇയാൾക്ക് കാര്യമായ പരിക്കുകളൊന്നും ഉണ്ടായിട്ടില്ല. ഇയാൾ ഇപ്പോൾ അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അഹമ്മദാബാദ് സി.പി. ജി.എസ്. മാലിക് പറഞ്ഞു. ഇതോടെ ദുരന്തത്തിൽ മരിച്ചവർ 241 ആയി.

Previous articleവിമാന ദുരന്തത്തിൽ മരിച്ചവരിൽ മിസിസാഗയിൽ നിന്നുള്ള ദന്തരോഗ വിദഗ്ധയും
Next articleനീനാ ചിയേഴ്സ് സംഘടിപ്പിക്കുന്ന ഓൾ അയർലണ്ട് വടംവലി മത്സരം ജൂൺ 14-ന്

Leave a Reply