Home യൂറോപ്പ് വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ഒരുക്കുന്ന കലാസാംസ്‌കാരിക വേദിയ്ക്ക് പ്രൗഡ ഗംഭീരമായ തുടക്കം

വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ഒരുക്കുന്ന കലാസാംസ്‌കാരിക വേദിയ്ക്ക് പ്രൗഡ ഗംഭീരമായ തുടക്കം

293
0

ആഗോളതലത്തിലുള്ള പ്രവാസിമലയാളികള്‍ക്കായി വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ഒരുക്കിയ പ്രഥമ കലാസാംസ്‌കാരിക വേദിയ്ക്ക് തുടക്കമായി. ഏപ്രില്‍ 28 നു വൈകുന്നേരം നാലുമണിക്കു 15:00 യുകെ, 19:30 ഇന്ത്യന്‍ സമയം) വെര്‍ച്ചല്‍ പ്‌ളാറ്റ്‌ഫോമിലൂടെ ഒരുക്കിയ കലാസാംസ്‌കാരിക വേദി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്‌ളോബല്‍ പ്രസിഡന്റും, ധന്യഗ്രൂപ്പ് ഓഫ് കമ്പനികളുടെ സി ഇ ഒ യും, നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നതുമായ ജോണ്‍ മത്തായി ഉല്‍ഘാടനം ചെയ്തു. ഗ്ലോബല്‍ ചെയര്‍മാന്‍ ഗോപാലപിള്ള ഭദ്രദീപം തെളിച്ചു പ്രവാസികള്‍ക്കായി നവസന്ദേശം പകര്‍ന്നപ്പോള്‍ വെര്‍ച്വല്‍ പ്‌ളാറ്റ്‌ഫോമില്‍ പങ്കെടുത്തുകൊണ്ടിരുന്ന എല്ലാ പ്രവാസി മലയാളികളും തന്നെ ദിപം തെളിച്ചു കൊണ്ടു ആ സന്ദേശം ഏറ്റു വാങ്ങി. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്‌ളോബല്‍ വൈസ് ചെയര്‍മാനും, കലാസാംസ്‌കാ രികരംഗത്തു തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളതുമായ ഗ്രിഗറി മേടയില്‍ മേടയിലാണു ഈ കലാസാംസ്‌കാരികവേദി മോഡറേഷന്‍ ചെയ്യുവാനെത്തിയത്.

ജെയിംസ് പാത്തിക്കലിന്റെ (വൈസ് പ്രസിഡന്റ് ജര്‍മന്‍ പ്രൊവിന്‍സ്) ഈശ്വര പ്രാര്‍ത്ഥനക്കുശേഷം, വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ പ്രസിഡന്റ് ജോളി എം. പടയാട്ടില്‍ എല്ലാവരേയും സ്വാഗതം ചെയ്തു. യോഗാധ്യക്ഷന്‍ ചെയര്‍മാന്‍ ജോളി തടത്തില്‍, ഗ്‌ളോബല്‍ ചെയര്‍മാന്‍ ഗോപാലപിള്ള തുടങ്ങിയവര്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടക്കമിട്ട കലാസാംസ്‌കാരികവേദിയുടെ പ്രാധാന്യത്തെക്കുറിച്ചും, അതിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ സെക്രട്ടറി ബാബു തോട്ടപ്പള്ളി ആശംസകള്‍ നേര്‍ന്നു. പ്രത്യേക അഥിതികളായി എത്തിയ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ മനുവും, പബ്ലിക് റിലേഷന്‍ ഓഫീസര്‍ ജയനും എയര്‍പ്പോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗത്തേയും, അവരുടെ സേവനം യാത്രക്കാര്‍ക്ക് എങ്ങനെ ലഭ്യമാക്കാം എന്നതിനെക്കുറിച്ചും വിശദമായി സംസാരിച്ചു.

അടുത്തകാലത്തു കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ചു ഹൃദയസ്തംഭനം മൂലം മരിക്കാനിടയായ ആസ്‌ട്രേലിയയില്‍ നിന്നു അവധിക്കു നാട്ടില്‍ വന്ന അഭിലാഷ് എന്ന പ്രവാസി മലയാളിക്ക് എയര്‍പോര്‍ട്ടില്‍ നിന്നു പ്രഥമ ശുശ്രൂഷ കിട്ടുവാന്‍ വൈകിയെന്ന ചില വാര്‍ത്തകള്‍ കേട്ടു ആശങ്കയില്‍ കഴിഞ്ഞിരുന്ന പ്രവാസി മലയാളികള്‍ക്കു ആശ്വാസം പകരുന്ന വാക്കുകളായിരുന്നു മനുവും ജയനും പങ്കുവച്ചത്. വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രൊവിന്‍സ് പ്രസിഡന്റ് ജോസ് കുമ്പിളുവേലില്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡോക്ടേഴ്‌സ് ഫോറം പ്രസി ഡന്റ് ഡോ. ജിമ്മി മൊയ്‌ലാന്‍, ഗ്‌ളോബല്‍ വൈസ് പ്രസിഡന്റ് തോമസ് അറംമ്പന്‍കുടി, വേള്‍ഡ് മലയളി കൗണ്‍സില്‍ എന്‍ആര്‍കെ ഫോറം പ്രസിഡന്റ് അബ്ദുള്‍ ഹാക്കിം, മാധ്യമപ്രവര്‍ത്തകനും, പ്രമുഖ സാഹിത്യകാരനും, എഴുത്തുകാരനുമായ കാരൂര്‍ സോമന്‍ തുടങ്ങിയവരാണ് അഭിലാഷ് എന്ന യുവാവിന്റെ മരണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കുവാനുള്ള പാനലില്‍ ഉണ്ടായിരുന്നത്.

പ്രമുഖ എഴുത്തുകാരിയും, വാഗ്മിയും, അക്ഷരി ഫൗണ്ടേഷന്‍ സി.ഇ.ഒ.യും, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്‌ളോബല്‍ വിമന്‍സ് ഫോം പ്രസിഡന്റുമായ പ്രൊഫസര്‍ ഡോ.ലളിത മാത്യു കലാസാംസ്‌കാരിക വേദിയില്‍ കവിതയുടെ പ്രാധാന്യത്തെക്കുറിച്ചു ഹ്രസ്വമായി പ്രതിപാദിച്ചുകൊണ്ടു താനെഴുതിയ ഉറങ്ങട്ടെ മുത്തശ്ശി എന്ന കവിത അവതരിപ്പിച്ചു. രാജു കന്നേക്കാട്ടു (ഐയര്‍ലണ്ട് പ്രൊവിന്‍സ്) അവതരിപ്പിച്ച ഗഫൂര്‍ക്ക ദോസ്ത് എന്ന കവിതയും, ജോണ്‍സണ്‍, ആന്‍സി തലശല്ലൂര്‍ (പ്രസിഡന്റ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍) അവതരിപ്പിച്ച യുഗ്മ ഗാനവും, ഷൈബു ജോസഫ് കട്ടിക്കാട്ടിന്റെ ഗാനവും, ഗായകനും, കലാകാരനുമായ സോബിച്ചന്‍ ചേന്നങ്കരയുടെ ഗാനങ്ങളും, ഈ കലാസാംസ്‌ക്കാരികവേദിയെ പ്രൗഡഗംഭീരമാക്കി.

വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ട്രഷറര്‍ ഷൈബു ജോസഫ് കട്ടിക്കാട്ടു കൃതജ്ഞത പറഞ്ഞു. ലോകത്തിന്റെ വിവിധഭാഗങ്ങളിലായി കഴിയുന്ന മലയാളികള്‍ക്കായി എല്ലാ മാസത്തിന്റേയും അവസാനത്തെ വെള്ളിയാഴ്ച വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ഒരുക്കുന്ന ഈ കലാസാംസ്‌കാരികവേദിയുടെ അടുത്ത സമ്മേളനം മെയ് 26-ാം തീയതി ഉച്ചകഴിഞ്ഞു മൂന്നുമണിക്കു (യുകെ ടൈം) വേര്‍ച്ചല്‍ പ്‌ളാറ്റ്‌ഫോമിലൂടെ നടക്കുന്നതാണ്. cccccccccccccccഈ കലാസാംസ്‌കാ രികവേദിയില്‍ എല്ലാ പ്രവാസി മലയാളികള്‍ക്കും അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍ നിന്നു കൊണ്ടുതന്നെ ഇതില്‍ പങ്കെടുക്കുവാനും, അവരുടെ കലാസൃഷ്ടികള്‍ അവതരിപ്പിക്കുവാനും, (കവിതകള്‍, ഗാനങ്ങള്‍ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങള്‍ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്. പ്രവാസി മലയാളികള്‍ക്കിടയില്‍ ഇദംപദമായി ആരംഭിക്കുന്ന ഈ കലാസാംസ്‌കാരിക വേദിയില്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ചു സംവദിക്കാനും അവസരം ഉണ്ടായിരിക്കും.

എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്‌കാരിക കൂട്ടായ്മയിലേക്കു വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Previous articleരാജ്യത്തിൻ്റെ മുഴുവൻ സമയ അംബാസഡർമാരാണ് പ്രവാസികൾ ; ജഗ്ദീപ് ധങ്കർ
Next articleഅഡ്വ ശിൽപ്പ വിജയന് യാത്രയയപ്പു നൽകി

Leave a Reply