Home ഗൾഫ് 50 വിക്കറ്റും 500 റണ്‍സും; അന്താരാഷ്ട്ര ക്രിക്കറ്റിലെ മലയാളി സാന്നിധ്യമായി ബാസില്‍

50 വിക്കറ്റും 500 റണ്‍സും; അന്താരാഷ്ട്ര ക്രിക്കറ്റിലെ മലയാളി സാന്നിധ്യമായി ബാസില്‍

247
0

ദുബൈ : റിസ്വാന്‍ റഊഫിനു പുറമെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മലയാളി റെക്കോഡുമായി യു.എ.ഇ താരം ബാസില്‍ ഹമീദ്. കഴിഞ്ഞ ദിവസം എ.സി.സി മെന്‍സ് പ്രീമിയര്‍ കപ്പിലെ മികച്ച പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 50 വിക്കറ്റും 500 റണ്‍സും നേടുന്ന ആദ്യ മലയാളി താരമായി കോഴിക്കോട്ടുകാരന്‍ ബാസില്‍ ഹമീദ്. യു.എ.ഇ ടീമിലെ ഓള്‍റൗണ്ടറായ ബാസില്‍ മധ്യനിര ബാറ്ററും വലംകൈയന്‍ ഓഫ്ബ്രേക്ക് ബൗളറുമാണ്. 30 ഏകദിനത്തിലും 27 ട്വന്‍റി20യിലും യു.എ.ഇക്കായി കളത്തിലിറങ്ങി.

ഏകദിനത്തില്‍ 618 റണ്‍സും 35 വിക്കറ്റും സ്വന്തമാക്കിയ ബാസില്‍ ട്വന്‍റി20യില്‍ 288 റണ്‍സും 15 വിക്കറ്റുമെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം എ.സി.സി കപ്പില്‍ ഒമാനെ തോല്‍പിച്ച്‌ ഫൈനലിലെത്തിയ യു.എ.ഇയുടെ നെടുംതൂണായത് ബാസിലായിരുന്നു. 34 റണ്‍സെടുക്കുകയും 20 റണ്‍സിന് രണ്ടു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ബാസിലായിരുന്നു മാന്‍ ഓഫ് ദ മാച്ച്‌. 2019 മുതല്‍ യു.എ.ഇ ദേശീയ ടീമിന്‍റെ ഭാഗമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറിയുള്ള ഏക മലയാളി താരം യു.എ.ഇയുടെ റിസ്വാന്‍ റഊഫാണ്.

Previous articleഇസ്രയേല്‍ വ്യോമാക്രമണം ; ഗാസയില്‍ ഒരു മരണം
Next articleഅരിക്കൊമ്ബന്‍ ചിന്നക്കനാലിലേക്ക് തിരിച്ചെത്താന്‍ സാധ്യത; തടയുമെന്ന് ഉറപ്പിച്ച്‌ വനംവകുപ്പ് ; നിരീക്ഷിച്ച്‌ തമിഴ്നാട്

Leave a Reply