കലാഭവൻ ലണ്ടൻ ഏപ്രിൽ 12 ന് ലണ്ടനിൽ സംഘടിപ്പിക്കുന്ന “ജിയ ജലേ” ഡാൻസ് ഫെസ്റ്റിവെല്ലിനോടനുബന്ധിച്ച് യുകെയിലെ കലാ സാഹിത്യ സാംസ്ക്കാരിക രംഗങ്ങളിൽ സമഗ്ര സംഭാവന നൽകിയ യുകെ മലയാളികളെ ആദരിക്കുന്നു. സംഗീതം, നൃത്തം, അഭിനയം, സാഹിത്യം, സംസ്ക്കാരികം, നാടകം, സിനിമ, മാധ്യമം, കേരളത്തിന്റെ തനത് കലകൾ തുടങ്ങിയ വിവിധങ്ങളായ രംഗങ്ങളിൽ യുകെയിലെ മലയാളി കമ്മ്യൂണിറ്റിയിൽ സമഗ്ര സംഭാവനകൾ നല്കിയിട്ടുള്ളവരായിരിക്കും പുരസ്‌ക്കാരങ്ങൾക്ക് അർഹരാകുക. കുറഞ്ഞത് അഞ്ചു വർഷമെങ്കിലും യുകെയിലെ മലയാളി കമ്മ്യൂണിറ്റിയിൽ മേൽപ്പറഞ്ഞ ഏതെങ്കിലും രംഗങ്ങളിൽ പ്രവർത്തിച്ച് യുകെ മലയാളികളുടെ അംഗീകാരം നേടിയവരെയായിരിക്കും പുരസ്‌ക്കാരങ്ങൾക്ക് പരിഗണിക്കുക. കൊച്ചിൻ കലാഭവൻ സെക്രട്ടറിയും കേരള സംഗീത നാടക അക്കാദമി മെമ്പറും പ്രശസ്ത കലാകാരനുമായ ശ്രീ കെ എസ് പ്രസാദ് ചെയർമാനായ ജൂറിയായിരിക്കും പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. വ്യക്തികൾക്ക് നേരിട്ടു പുരസ്‌കാരത്തിനായി സ്വയം നോമിനേറ്റ് ചെയ്യാം. മറ്റു വ്യക്തികൾക്കോ സംഘടനകൾക്കോ പുരസ്‌ക്കാര ജേതാക്കളെ നിർദ്ദേശിക്കാം.
പുരസ്‌ക്കാരങ്ങൾക്കു വേണ്ടിയുള്ള നോമിനേഷൻസ് ലഭിക്കേണ്ട അവസാന തിയതി മാർച്ച് 28 ആണ്. പുരസ്‌ക്കാരത്തിന് വ്യക്തികളെ നോമിനേറ്റ് ചെയ്യാം വ്യക്തിയുടെ പേരും വിവരങ്ങളും ബന്ധപ്പെടാനുള്ള നമ്പറും പ്രവർത്തന മേഖലയും, വ്യക്തിയെക്കുറിച്ചുള്ള ലഘു വിവരണവും നോമിനേഷനുകളിൽ ഉണ്ടായിരിക്കണം. ഏപ്രിൽ 12 ശനിയാഴ്ച്ച ലണ്ടനിലെ ഹോൺചർച്ചിലുള്ള ക്യാമ്പ്യൻ അക്കാഡമി ഹാളിൽ വെച്ചു നടക്കുന്ന ഡാൻസ് ഫെസ്റ്റിവെല്ലിനും സിനിമാറ്റിക് ഡാൻസ് മത്സരങ്ങൾക്കും ശേഷമായിരിക്കും പുരസ്‌ക്കാരങ്ങൾ സമ്മാനിക്കുക. “ജിയാ ജലേ” സിനിമാറ്റിക് ഡാൻസ് വർക്ക് ഷോപ്പിനും മത്സരങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇനിയും ഏതെങ്കിലും ടീമുകൾ മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ബന്ധപ്പെടുക. മത്സരങ്ങൾക്ക് അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് 28 വരെ നീട്ടിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക
കൊച്ചിൻ കലാഭവൻ ലണ്ടൻ , Tel : 07841613973













