Home യൂറോപ്പ് ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു ; ആശുപത്രിയിൽ കഴിയുന്ന പോപ്പിൻ്റെ ഫോട്ടോ വത്തിക്കാൻ പുറത്ത് വിട്ടു

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു ; ആശുപത്രിയിൽ കഴിയുന്ന പോപ്പിൻ്റെ ഫോട്ടോ വത്തിക്കാൻ പുറത്ത് വിട്ടു

239
0

വത്തിക്കാൻ സിറ്റി : ഫെബ്രുവരി 14 ന് ഗുരുതരമായ ശ്വാസകോശ അണുബാധയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം ഞായറാഴ്ച വത്തിക്കാൻ പുറത്തിറത്ത് വിട്ടു. ഇതിൽ 88 വയസ്സുള്ള പോപ്പ് സഹായമില്ലാതെ ശ്വസിക്കുന്നതായി തോന്നി. മാർപാപ്പ റോമിലെ ജെമെല്ലി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ഫെബ്രുവരി 14 ന് ശേഷം പോപ്പ് പൊതുജനങ്ങൾക്ക് മുന്നിൽ വന്നിട്ടില്ല. ആശുപത്രിയിലെ ഒരു ചാപ്പലിൽ അൾത്താരയ്ക്ക് അഭിമുഖമായി ഇരിക്കുന്ന ഫ്രാൻസിസിന്റെ പിന്നിൽ നിന്നുള്ള ചിത്രമാണ് പുറത്ത് വിട്ട. ഞായറാഴ്ച ചാപ്പലിൽ മറ്റ് വൈദികർക്കൊപ്പം മാർപ്പാപ്പ ദിവ്യബലി അർപ്പിച്ചപ്പോഴാണ് ഈ ഫോട്ടോ എടുത്തതെന്ന് വത്തിക്കാൻ പറഞ്ഞു.

ശനിയാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ മെഡിക്കൽ അപ്‌ഡേറ്റിൽ, ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യം ക്രമേണ മെച്ചപ്പെട്ടു വരികയാണെന്നും ശ്വസനം സുഗമമാക്കുന്നതിന് രാത്രിയിൽ മെക്കാനിക്കൽ വെന്റിലേഷൻ ഉപയോഗിക്കുന്നത് കുറവാണെന്നും വത്തിക്കാൻ പറഞ്ഞു. ആരോഗ്യപ്രശ്നങ്ങൾക്കിടയിലും, ആഗോള കത്തോലിക്കാ സഭയ്‌ക്കായി പരിഷ്കാരങ്ങൾ പരിഗണിക്കുന്നതിനുള്ള മൂന്ന് വർഷത്തെ പുതിയ പ്രക്രിയയ്ക്ക് ഫ്രാൻസിസ് അംഗീകാരം നൽകിയതായി ശനിയാഴ്ച വത്തിക്കാൻ പ്രഖ്യാപിച്ചു.

Previous articleഹോളി ആഘോഷിക്കുന്ന ഓസ്‌ട്രേലിയയിലെ പ്രവാസി ഇന്ത്യക്കാർക്ക് ആശംസകളുമായി പ്രധാനമന്ത്രി ആന്റണി അൽബനീസ്
Next articleവാട്ടർഫോർഡ് കൗണ്ടി മാസ്റ്റേർസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ബിബിൻ , സത്യൻ സഖ്യം റണ്ണേഴ്സ് അപ്പ്‌

Leave a Reply