സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്കായുള്ള ഓപ്പറേഷന്‍ കാവേരി രക്ഷാദൗത്യം തുടരുന്നു. സുഡാനില്‍ നിന്ന് ഇന്ത്യക്കാരുടെ രണ്ട് സംഘം കൂടി സുരക്ഷിതമായി ജിദ്ദയില്‍ എത്തി. ജിദ്ദയില്‍ നിന്നുള്ള മൂന്നാമത്തെ വിമാനം ഇന്ത്യയിലെത്തി. പോര്‍ട്ട് സുഡാനില്‍ നിന്നും 256 ഇന്ത്യക്കാരാണ് വ്യോമസേനയുടെ വിമാനത്തില്‍ ഇന്ന് ജിദ്ദയില്‍ എത്തിയത്. പത്തു ബാച്ചുകളിലായി ഇതുവരെ 1839 ഇന്ത്യക്കാരെ സുഡാനില്‍ നിന്ന് ഒഴിപ്പിച്ചു. ആഭ്യന്തര യുദ്ധ മേഖലയില്‍ നിന്ന് എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ സാഹസികമായാണ് രക്ഷപ്പെടുത്തിയത്. സുഡാനില്‍ നിന്ന് ഒഴിപ്പിച്ച 392 പേരുമായി വ്യോമസേനയുടെ ഗ്ലോബ്മാസ്റ്റര്‍ സി -17 വിമാനത്തിലാണ് ഇന്ത്യന്‍ പൗരന്‍മാരെ ഡല്‍ഹിയില്‍ എത്തിച്ചത്.











