Home ഗൾഫ് ഇന്‍ഡ്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മംഗഫ് പ്രഥമ ‘ഇന്റര്‍ സ്‌കൂള്‍ ഡിബേറ്റ്’ മെയ് 5-ന്; ഡേ:പി.എ ഇബ്രാഹിം...

ഇന്‍ഡ്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മംഗഫ് പ്രഥമ ‘ഇന്റര്‍ സ്‌കൂള്‍ ഡിബേറ്റ്’ മെയ് 5-ന്; ഡേ:പി.എ ഇബ്രാഹിം ഹാജി അനുസ്മരണം ശനിയാഴ്ചയും

288
0

കുവൈത്ത്‌സിറ്റി : കുവൈത്തിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്‍ഡ്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മംഗഫ് നടത്തുന്ന പ്രഥമ ‘ഇന്റര്‍ സ്‌കൂള്‍ ഡിബേറ്റ് ‘ മെയ് 5-ന് സ്‌കൂളില്‍ വച്ച്‌ നടക്കുമെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.സ്‌കൂളിന്റെ സ്ഥാപകനും,ഇന്ത്യയിലും വിദേശത്തുമായി അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാരഥിയുമായിരുന്ന ഡേ:പി.എ ഇബ്രാഹിം ഹാജിയുടെ സ്മരണാര്‍ത്ഥം രണ്ട് ദിവസങ്ങളിലായിട്ടാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകുനേരം അഞ്ച് മണിമുതലാണ് ഡിബേറ്റ് ഒരുക്കിയിരിക്കുന്നത്. ശനിയാഴ്ച( 6-ന്) വൈകുനേരം 5 മണിക്ക് നടക്കുന്ന ഡോ. പി എ ഇബ്രാഹിം ഹാജി അനുസ്മരണ പ്രഭാഷണം പ്രതിപക്ഷ ഉപനേതാവ്ഡേ:എം.കെ.മുനീര്‍ നിര്‍വ്വഹിക്കും.കൊല്ലം പാര്‍ലമെന്റ് അംഗം എന്‍.കെ.പ്രേമചന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും.

‘മീഡിയ’ സ്വാതന്ത്രമോ, അല്ലയോ?” എന്ന വിഷയത്തെ ആസ്പതമാക്കി കുവൈറ്റിലെ 13 സ്‌കൂളുകളില്‍ നിന്ന് 26 കുട്ടികള്‍ ഡിബേറ്റില്‍ അണിചേരുന്നുണ്ട്. വര്‍ത്തമാന കാലത്ത് അന്താരാഷ്ട്രീയ തലത്തിലും ദേശീയ തലത്തിലും നിലനില്‍ക സംഭവ വികാസങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രസ്തുത വിഷയം തെരഞ്ഞെടുത്തതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സ്‌കൂള്‍ ഡയറക്ടറുമായ മലയില്‍ മൂസക്കോയ പറഞ്ഞു.സ്‌കൂള്‍ 21 വര്‍ഷം പൂര്‍ത്തിയാക്കി ഒട്ടേറെ വിജയഗാഥകള്‍ രചിച്ചുകൊണ്ട് മുന്നേറുകയാണ്. പഠനനിലവാരത്തില്‍ പോലെതന്നെ അച്ചടക്കത്തിലും സ്വഭാവരൂപീകരണത്തിലും വിദ്യാലയം വഹിക്കുന്ന നിസ്തുലമാണ്.
സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനി സയന്‍സ് വിഷയത്തില്‍ ഗള്‍ഫ് മേഖലയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയതും അന്നത്തെ മാനവ വിഭവശേഷി മന്ത്രിയായിരുന്ന സ്മൃതി ഇറാനി സ്‌കൂനെ അഭിനന്ദനം അറിയിച്ചത് അവിസ്മരണീയമാണന്നും അധികൃതര്‍ വ്യക്തമാക്കി.

കുവൈറ്റിലെ മാധ്യമ രംഗത്തും നിയമ രംഗത്തും പ്രവര്‍ത്തിക്കുന്ന 3 പ്രമുഖരാണ് മത്സരത്തിന് വിധിനിര്‍ണയിക്കുന്നത്. ജേതാക്കള്‍ക്കുള്ള ട്രോഫി രണ്ടാം ദിനമായ ശനിയാഴ്ച വിശിഷ്ടാതിഥികള്‍ സമ്മാനിക്കും. അന്ന് തന്നെ കഴിഞ്ഞ വര്‍ഷത്തെ CBSE പൊതു പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടിയ 3 വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡോ: പി എ ഇബ്രാഹിം ഹാജി സ്മാരക ട്രോഫിയും സമ്മാനിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സ്‌കൂള്‍ ഡയറക്ടര്‍ മലയില്‍ മൂസ കോയ, പ്രിന്‍സിപ്പാള്‍ കെ വി ഇന്ദുലേഖ, വൈസ് പ്രിന്‍സിപ്പല്‍ ഡോ: കെ സലിം, പേസ് ഗ്രൂപ്പ് പ്രതിനിധി മുഹമ്മദ് ഹിഷാം, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ശിഹാബ് നീലഗിരി, മീഡിയ കോ-ഓര്‍ഡിനേറ്റര്‍ അഫ്താബ് എന്നിവര്‍പങ്കെടുത്തു.

Previous articleസുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്കായുള്ള ഓപ്പറേഷന്‍ കാവേരി രക്ഷാദൗത്യം തുടരുന്നു
Next articleമെഡിസെപ് ഇനി വിരല്‍ത്തുമ്ബില്‍ ; മൊബൈല്‍ ആപ്പ് ഉദ്ഘാടനം ഇന്ന്

Leave a Reply