വിക്ടോറിയയിൽ ഷോപ്പിംഗ് സെന്ററിന് നേരെ കൗമാരക്കാരുടെ സംഘം ഇന്ത്യൻ – സിഖ് വംശജനായ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ചു. ആക്രമണത്തെ തുടർന്ന് ഷോപ്പിംഗ് സെന്ററർ താൽക്കാലികമായി അടച്ചുപൂട്ടി. കഴിഞ്ഞ വൈകുന്നേരം 4 മണിക്ക് ശേഷം ബെൻഡിഗോ മാർക്കറ്റ്പ്ലെയ്സിൽ നടന്ന ആക്രമണത്തിൽ ഒമ്പത് യുവാക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു. മാധ്യമങ്ങൾ പുറത്ത് വിട്ട വീഡിയോ ദൃശ്യങ്ങളിൽ സുരക്ഷാ ജീവനക്കാരനെ മർദിക്കുകയും ചവിട്ടുകയും നിലത്തേക്ക് വലിച്ചിഴയ്ക്കുകയും ചെയ്യുന്നത് കാണാം. പ്രശ്നത്തിൽ ഇടപെടാൻ ശ്രമിച്ച ചില കാഴ്ചക്കാരെയും ആക്രമിച്ചതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ 14 നും 17 നും ഇടയിൽ പ്രായമുള്ള നാല് കൗമാരക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട് ഇവർക്കെതിരെ ഇത് വരം കുറ്റം ചുമത്തിയിട്ടില്ല ഒമ്പത് പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ പറയുന്നു.














