Home യൂറോപ്പ് രാഹുല്‍ മാങ്കൂട്ടത്തിലിന് യു കെ മലയാളികളുടെ ആവേശകരമായ സ്വീകരണം

രാഹുല്‍ മാങ്കൂട്ടത്തിലിന് യു കെ മലയാളികളുടെ ആവേശകരമായ സ്വീകരണം

228
0

യുകെയിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എം.എൽ.എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന് ആവേശകരമായ സ്വീകരണം. പാലക്കാട്ടെ ചരിത്ര വിജയത്തിന് ശേഷം രാഹുല്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രവാസി സമൂഹവും യുകെയിലേതാണ് എന്നതും പ്രവർത്തകരുടെ ആവേശം ഇരട്ടിയാക്കുന്നു യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍ നിരന്തരം നടത്തിയ സമരങ്ങളെ തുടര്‍ന്ന് രാഹുലിന്റെ
പാസ്‌പോര്‍ട്ട് സറണ്ടർ ചെയ്യേണ്ടി വന്നിരുന്നു. കഴിഞ്ഞ ദിവസമാണ് തിരികെ ലഭിച്ചത്. അതിന് ശേഷം അദ്ദേഹം ആദ്യം സന്ദർശിക്കുന്ന രാജ്യം യുകെയാണ്.

അടുത്തിടെ ഒഐസിസി പ്രസിഡന്റ ആയി നിയമിതയായ ഷൈനു മാത്യൂസിൻ്റ നേതൃത്വത്തിലാണ് രാഹുലിന്റെ യുകെ പരിപാടികൾ ഏകോപിപ്പിക്കുന്നത്. കോണ്‍ഗ്രസിന്റെ വിദേശ പോഷക സംഘടനയായ ഒഐസിസി യുകെയുടെ കവന്‍ട്രി ഘടകം ചുമതലയേല്‍ക്കുന്ന
ചടങ്ങിൽ അദ്ദേഹം പങ്കെടുക്കുമെന്ന് ഷൈനു മാത്യൂസ് വ്യക്തമാക്കി. മാഞ്ചസ്റ്റര്‍,ബോള്‍ട്ടന്‍, പീറ്റേര്‍ബറ, നോര്‍ത്താംപ്ടണ്‍, ലണ്ടന്‍, കെന്റ്, ബര്‍മിങ്ഹാം എന്നിവിടങ്ങളില്‍ നിന്നൊക്കെ രാഹുലിനെ കാണാൻ പ്രവർത്തകർ എത്തും.

Previous articleലണ്ടനിലെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന ഡോ. ഓമന ഗംഗാധരൻ്റെ ഭര്‍ത്താവ് ഗംഗാധരന്‍ അന്തരിച്ചു
Next articleറോബിന്‍ ഇലക്കാട്ട് ലോക മലയാളി സമൂഹത്തിന്റെ അഭിമാനം: സ്പീക്കര്‍ എ. എന്‍ ഷംസീര്‍

Leave a Reply