ലണ്ടനിലെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന എഴുത്തുകാരിയും മുന്‍
കൗണ്‍സിലറുമായിരുന്ന ഡോ ഓമന ഗംഗാധരന്റെ ഭര്‍ത്താവ് ഗംഗാധരന്‍ നിര്യാതനായി.
ലണ്ടനിലെ ന്യൂഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലായിരുന്നു അന്ത്യം. വളരെ നാളുകളായി
രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. ചൊവ്വാഴ്ച്ച വൈകുന്നേരം ഭര്‍ത്താവിനെ മരണം വിളിച്ച വിവരം ഡോ ഓമന സോഷ്യല്‍മീഡിയയിലൂടെ പങ്ക് വച്ചത് ഇങ്ങനെയാണ്.
ചങ്ങനാശേരി സ്വദേശിനിയായ ഓമനയും ഭര്‍ത്താവ് ഗംഗാധരനൊപ്പം ലണ്ടനില്‍ താമസമാക്കിയിട്ട്
വര്‍ഷങ്ങളായി. ലണ്ടനിലെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന ഡോ ഓമന, ലേബര്‍ പാര്‍ട്ടി വാര്‍ഡ് സെക്രട്ടറി, ബ്രിട്ടീഷ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ബോര്‍ഡ് മെമ്പര്‍ എന്ന നിലകളിലൊക്കെ പ്രവര്‍ത്തിച്ചു. ന്യൂഹാം സിറ്റിയിലെ ആദ്യ ഇന്ത്യന്‍ മേയറായിരുന്നു
ഡോ.ഓമന. ഇരുപതില്‍പ്പരം നോവലുകള്‍ രചിച്ചു. മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന നോവല്‍ മുപ്പത് വര്‍ഷം മുന്‍പ് പൂര്‍ത്തിയാക്കിയതാണ്.
Home യൂറോപ്പ് ലണ്ടനിലെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന ഡോ. ഓമന ഗംഗാധരൻ്റെ ഭര്‍ത്താവ് ഗംഗാധരന്‍ അന്തരിച്ചു













