വയനാട്ടിലെ ദുരന്ത ബാധിതര്‍ക്ക് കൈത്താങ്ങുമായി അയര്‍ലന്‍ഡിലെ സീറോ മലബാര്‍ കമ്മ്യൂണിറ്റി. അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ ഇടവകയുടെ നേതൃത്വത്തിലാണ് വയനാട് ദുരന്ത ബാധിതര്‍ക്കായി വീട് നിര്‍മ്മിക്കുന്നത്. മാനന്തവാടി ഒഴക്കൊടിയില്‍ നിര്‍മിക്കുന്ന വീടിന്റെ കല്ലിടില്‍ കര്‍മം ഇടവക വികാരി ഫാ.ജോമോന്‍ കാക്കനാട്ട് നിര്‍വഹിച്ചു. മാനന്തവാടി കത്തീഡ്രല്‍ പള്ളി വികാരി ഫാ. സോണി വാഴക്കാട്ട്, ഇടവകാംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഭവന നിര്‍മാണത്തിന് ഭൂമി നല്‍കിയ സണ്ണി വണ്ടന്നൂരിനും സംഭാവന നല്‍കിയ വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ ഇടവകാംഗങ്ങള്‍ക്കും മാനന്തവാടി കത്തീഡ്രല്‍ പള്ളി വികാരി ഫാ. സോണി വാഴക്കാട്ട് നന്ദി അറിയിച്ചു.
Home ഇന്ത്യ വയനാട് ദുരന്ത ബാധിതര്‍ക്ക് അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ ഇടവകയുടെ കൈത്താങ്ങ്














