Home ഗൾഫ് ഹ്രസ്വ സന്ദർശനത്തിനായി കുവൈറ്റിലെത്തിയ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ​ഗംഭീര സ്വീകരണം

ഹ്രസ്വ സന്ദർശനത്തിനായി കുവൈറ്റിലെത്തിയ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ​ഗംഭീര സ്വീകരണം

228
0

കുവൈറ്റ് : കുവൈറ്റിൽ രണ്ട് ദിവസത്തെ ഹ്രസ്വ സന്ദർശനത്തിനെത്തിയ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ​ഗംഭീര സ്വീകരണം. വികാരിയറ്റ് ഓഫ് നോർത്തേൺ അറേബ്യയുടെ ഔദ്യോഗിക ക്ഷണപ്രകാരമാണ് മാർ റാഫേൽ തട്ടിലിന്റെ ​ഗൾഫ് സന്ദർശനം. അപ്പോസ്തോലിക് വികാരിയറ്റ് ഓഫ് നോർത്തേൺ അറേബ്യയുടെ ബിഷപ്പ് ആൽദോ ബറാർഡി, അബ്ബാസിയ ഇടവക വികാരി ഫാദർ സോജൻ പോൾ, അഹമ്മദി ഇടവക സീറോ മലബാർ ഇൻ ചാർജ് ഫാദർ ജിജോ തോമസ്, അപ്പോസ്തോലിക് വികാരിയറ്റ് ഓഫ് നോർത്തേൺ അറേബ്യയുടെ ചാൻസിലർ ഫാദർ ആൻറണി ലോപ്പസ് എന്നിവർ‌ കുവൈറ്റ് ഇൻറർനാഷണൽ എയർപോർട്ടിൽ നേരിട്ട് എത്തിയാണ് ആർച്ച് ബിഷപ്പിനെ സ്വീകരിച്ചത്.

മാർ റാഫേൽ തട്ടിലിനൊപ്പം സെക്രട്ടറി ഫാദർ മാത്യു തുരുത്തിപ്പള്ളി, സീറോ മലബാർ മൈഗ്രേൻസ് കമ്മീഷൻ സെക്രട്ടറി ഫാദർ ഫ്രാൻസിസ് ഇലവുത്തിങ്കൽ എന്നിവരും ഉണ്ടായിരുന്നു. തുടർന്ന് ബിഷപ്പ് ആൾഡോ തന്റെ വാഹനത്തിൽ മാർ റാഫേൽ തട്ടിലിനെ കുവൈറ്റ് കോ കത്തീഡ്രൽ ദേവാലയത്തിലേക്ക് എത്തിച്ചു. അബ്ബാസിയ ഇടവകയിലും അഹമ്മദി ദേവാലയത്തിലും ഇന്നലെ സന്ദർശനം നടത്തിയ ആർച്ച് ബിഷപ്പ് ഇന്ന് സിറ്റി കോ കത്തീഡ്രൽ ദേവാലയവും സാൽമിയ ദേവാലയവും സന്ദർശിക്കും. ഇന്ന് വൈകുനേ​രം ഏഴ് മണിക്ക് സിറ്റി കോ കത്തീഡ്രൽ ദേവാലയത്തിൽ ദിവ്യബലി അർപ്പിക്കും. കുവൈറ്റ് വത്തിക്കാൻ എംബസിയിലെ വത്തിക്കാൻ അംബാസിഡർ നൂൺഷ്യോ ആർച്ച് ബിഷപ്പ് യൂജിൻ മാർട്ടിൻ ന്യൂ ജെന്റുമായി ചർച്ചകൾ നടത്തും. നാളെ കുവൈറ്റിൽ നിന്ന് ബഹറിനിലേക്ക് യാത്ര തിരിക്കും.

ഗൾഫ് മേഖലയിലേക്കുള്ള മാർ റാഫേൽ തട്ടിലിന്റെ സന്ദർശനം സീറോ മലബാർ വിശ്വാസികൾ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. നേരത്തെ റോമിൽ വച്ച് ഫ്രാൻസിസ് മാർപാപ്പയുമായും ഗൾഫിലെ ബിഷപ്പുമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു

Previous articleയുക്മ ദേശീയ കലാമേള വേദിയിൽ യുക്മ കലണ്ടർ 2025 പ്രകാശനം ചെയ്ത് സോജൻ ജോസഫ് MP
Next articleവയനാട് ദുരന്ത ബാധിതര്‍ക്ക് അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ ഇടവകയുടെ കൈത്താങ്ങ്

Leave a Reply