അഡലൈഡ് : ഓസ്ട്രേലിയയിലുടനീളം ഗാനസന്ധ്യയുമായി കെസ്റ്ററും സംഘവും. പതിറ്റാണ്ടുകളായി ഭക്തിഗാന രംഗത്തെ മലയാളികളുടെ മനം കവർന്ന കെസ്റ്റർ ആദ്യമായാണ് ഓസ്‌ട്രേലിയായിൽ എത്തുന്നത്. നവംബർ രണ്ട് മുതൽ നവംബർ 17 വരെ രാജ്യത്തിലെ ആറ് നഗരങ്ങളിൽ ലൈവ് മ്യൂസിക്കൽ നൈറ്റ് അവതരിപ്പിക്കും. പെർത്തിൽ നവംബർ ഒമ്പതിന് വൈകുനേരം ആറ് മണി മുതൽ ഒമ്പത് മണി വരെ ദി റോക്സ്, കാനിംഗ്ടണിലാണ് പരിപാടി. നവംബർ പത്തിന് സിഡ്‌നിയിലെ ഡാപ്റ്റോ റിബൺവുഡ് സെൻ്ററിൽ വൈകുനേരം 4.30 മുതൽ 8.30 വരെയാണ് ഗാനസന്ധ്യ.












