വേൾഡ് മലയാളി കൗൺസിൽ സ്വിറ്റ്സർലൻഡ് പ്രൊവിൻസ് സ്വിറ്റ്സർലൻ ഡിൽ സംഘടിപ്പിക്കുന്ന ഇൻറർനാഷണൽ വോളിബോൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വിസ് പ്രോവിൻസ് സംഘാടകർ അറിയിക്കുന്നു. ഒക്ടോബർ മാസം അഞ്ചാം തീയതി രാവിലെ 9.30 മുതൽ റാഫ്സിലുള്ള (Rafz- Zürich) സ്പോർട്സ് ഹാളിൽ വച്ചാണ് ടൂർണമെന്റ് അരങ്ങേറുന്നത്. ഇന്റർനാഷണൽ നിലവാരത്തിൽ നടത്തപ്പെടുന്ന വോളിബോൾ ടൂർണമെൻറ് തികച്ചും സ്വിസ് വോളി എന്ന നാഷണൽ ഓർഗനൈസേഷൻ നൽകുന്ന നിർദ്ദേശത്തിലും മേൽനോട്ടത്തിലും ആയിരിക്കും നടത്തപ്പെടുന്നത്. കൂടാതെ റഫറിമാർ സ്വിസ് വോളിയുടെ പ്രതിനിധികൾ ആയിരിക്കും. കേരളത്തിൽ നിന്നുള്ള ടീമുകൾക്ക് പുറമേ ലിവർപൂൾ, മാൾട്ട, ബെർമിംഗ് ഹാം, അയർലൻഡ്, വിയന്ന, ദുബായ് തുടങ്ങിയ പ്രഗൽസരോടൊപ്പം സ്വിറ്റ്സർലൻഡിൽ നിന്നുള്ള ചുണക്കുട്ടികളുടെ ടീമുകളും മാറ്റുരയ്ക്കുന്നു. ഒന്നാം സമ്മാനത്തിന് അർഹമാകുന്ന വിജയികളെ കാത്തിരിക്കുന്നത് 2500 യൂറോയുടെ ക്യാഷ് അവാർഡും ട്രോഫിയും മെഡലും ആയിരിക്കും.
Home യൂറോപ്പ് WMC സ്വിറ്റ്സർലൻഡിൽ സംഘടിപ്പിക്കുന്ന ഇൻറർനാഷണൽ വോളിബോൾ ടൂർണമെന്റ് ഒക്ടോബർ 5ന് ; ഒരുക്കങ്ങൾ പൂർത്തിയായി














