അടുത്ത അഞ്ച് മുതൽ 10 വർഷത്തിനുള്ളിൽ ദീർഘകാല പഠനങ്ങൾ നടത്താനായി കെട്ടിടം നിർമിക്കാൻ ഒരുങ്ങുകയാണ് ചൈന. ഇത് സംബന്ധിച്ച് നൂറിലധികം ചൈനീസ് ശാസ്ത്രജ്ഞരും ഗവേഷകരും അടുത്തിടെ വുഹാനിൽ ഒരു മീറ്റിംഗ് നടത്തിയതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശാസ്ത്രജ്ഞർക്ക് ചന്ദ്രനിൽ തങ്ങാനും ദീർഘകാല പഠനങ്ങൾ നടത്താനും ഒരു കെട്ടിടം നിർമ്മിക്കേണ്ടത് ആവശ്യമാണ്. ഇത് തീർച്ചയായും ഭാവിയിൽ ചെയ്യുമെന്ന് ചൈനീസ് ശാസ്ത്രജ്ഞൻ Ding Leun പറഞ്ഞു. ചന്ദ്രനിലെ മണ്ണ് എടുത്ത് അവിടെ തന്നെ ഇഷ്ടികയുണ്ടാക്കി കെട്ടിടം പണിയാനാണ് പദ്ധതിയെന്നാണ് സൂചന . ഇതിനായി പ്രത്യേക ‘റോബോട്ട്’ തയ്യാറാക്കിയിട്ടുണ്ട്. 2025ൽ ചാംഗി-6 ചന്ദ്രന്റെ ദൂരെയുള്ള മണ്ണിന്റെ സാമ്പിളുകൾ ശേഖരിക്കാനായി അയക്കും. ചന്ദ്രനിൽ കെട്ടിടം പണിയാനുള്ള പദ്ധതിയുമായി 2028-ൽ ഒരു റോബോട്ടിക് ‘ചാംഗി-8’ വിക്ഷേപിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.













