വോര്‍ട്ടെക്‌സ് ക്രിയേഷന്‍സ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തില്‍ ഡബ്ലിനില്‍ ‘അമൃതം ഗമയ’ സംഗീത നിശ. സെപ്റ്റംബര്‍ 9 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതല്‍ ഡബ്ലിന്‍ ചര്‍ച്ച് ഓഫ് സയന്റോളജിയില്‍ പ്രമുഖ ഗായിക അമൃത സുരേഷ്, സഹോദരി അഭിരാമി സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സംഗീതനിശ നടക്കുക. ലൈവ് മ്യൂസിക് പെര്‍ഫോമന്‍സ് ആസ്വദിക്കാനായി ഏവരെയും പരിപാടിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.














