Home ഇന്ത്യ ഷിരൂര്‍ അപകടം നടന്ന് ഒരു മാസം ; അര്‍ജുനെ കണ്ടെത്താൻ ഊളിയിട്ട് ഈ​ശ്വ​ര്‍ മ​ല്‍​പെ സം​ഘം

ഷിരൂര്‍ അപകടം നടന്ന് ഒരു മാസം ; അര്‍ജുനെ കണ്ടെത്താൻ ഊളിയിട്ട് ഈ​ശ്വ​ര്‍ മ​ല്‍​പെ സം​ഘം

227
0

ഷിരൂര്‍ മണ്ണിടിച്ചിലില്‍ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കാണാതായിട്ട് ഒരു മാസം തികയുന്നു. ജൂലൈ പതിനാറിന് പുലര്‍ച്ചെയാണ് അര്‍ജുന്‍ ഓടിച്ചിരുന്നു ലോറിയെ ഉള്‍പ്പെടെ കവര്‍ന്ന് ദേശീയ പാത 66 ല്‍ ഷിരൂര്‍ വില്ലേജിലെ കാര്‍വാറിന് സമീപം അങ്കോളയില്‍ അപകടം ഉണ്ടായത്. അര്‍ജുന്‍ ഉള്‍പ്പെടെ പത്ത് പേരാണ് അപകടത്തില്‍ മരിച്ചത്. അര്‍ജുനെയും ലോറിയെയും കണ്ടെത്താന്‍ രണ്ടാഴ്ചയോളം തിരച്ചില്‍ നടത്തിയെങ്കിലും ശ്രമങ്ങള്‍ കാലാവസ്ഥ ഉള്‍പ്പെടെ പ്രതികൂലമായതോടെ വിഫലമാവുകയായിരുന്നു. അര്‍ജുനെ കണ്ടെത്താനായി മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലുള്ള തിരച്ചില്‍ ഇന്നലെ പുനഃരാരംഭിക്കുകയും ചെയ്തിരുന്നു. ഗംഗാവാലി പുഴയിലെ ഒഴുക്ക് കുറഞ്ഞതിന് പിന്നാലെ നടത്തിയ പരിശോധനയില്‍ ലോറിയുടേത് എന്ന് കരുതുന്ന ജാക്കിയുള്‍പ്പെടെ കണ്ടെടുത്ത സാഹചര്യത്തില്‍ ഇന്ന് വിശദമായ പരിശോധന നടത്താന്‍ ഒരുങ്ങുകയാണ് അധികൃതര്‍.

എ​സ്ഡി​ആ​ര്‍​എ​ഫും ഈ​ശ്വ​ര്‍ മ​ല്‍​പെ സം​ഘ​വും തി​ര​ച്ചി​ലി​നാ​യി ഗം​ഗാ​വാ​ലി പു​ഴ​യി​ല്‍ ഇ​റ​ങ്ങി. ലോ​റി​യു​ടെ ജാ​ക്കി ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്താ​കും ആ​ദ്യം പ​രി​ശോ​ധ​ന ന​ട​ത്തു​ക.​പു​ഴ​യി​ലെ അ​ടി​യൊ​ഴു​ക്ക് കു​റ​ഞ്ഞ​തും വെ​ള്ളം തെ​ളി​ഞ്ഞ​തും തി​ര​ച്ചി​ലി​ന് സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. നി​ല​വി​ല്‍ മ​ഴ കു​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന​തും ആ​ശ്വാ​സ​മാ​ണ്. ഉ​ച്ച​യ്ക്ക് ശേ​ഷം കൂ​ടു​ത​ൽ ഡൈ​വ​ർ​മാ​ർ പു​ഴ​യി​ൽ ഇ​റ​ങ്ങും. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും ഗം​ഗാ​വാ​ലി പു​ഴ​യി​ലെ ഒ​ഴു​ക്കും കാ​ര​ണം നി​ര്‍​ത്തി​വെ​ച്ചി​രു​ന്ന തി​ര​ച്ചി​ല്‍ ചൊ​വ്വാ​ഴ്ച​യാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്.

Previous articleകുവൈത്ത് എയർപോർട്ടിൽ പുതിയ ലഗേജ് ചട്ടം ; യാത്രക്കാർക്ക് ട്രോളികൾ സൗജന്യമായി ഉപയോഗിക്കാം
Next articleഓണത്തിരക്കിൽ പ്രവാസികളെ പിഴിയാൻ വിമാനക്കമ്പനികൾ ; വാങ്ങുന്നത് അഞ്ചിരട്ടിയോളം തുക

Leave a Reply