Home അമേരിക്ക നിയമ നിര്‍വഹണ മേഖലയിലുള്ളവരെ ആദരിച്ച് അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്‌സ്‌മെന്റ് യുണൈറ്റഡ് സമ്മേളനം

നിയമ നിര്‍വഹണ മേഖലയിലുള്ളവരെ ആദരിച്ച് അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്‌സ്‌മെന്റ് യുണൈറ്റഡ് സമ്മേളനം

215
0

ന്യൂയോര്‍ക്ക് : അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്‌സ്‌മെന്റ് യുണൈറ്റഡ് (AMLEU) ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച ദേശീയ സമ്മേളനം ശ്രദ്ധേയമായി. പോലീസ് സേനയില്‍ പ്രവര്‍ത്തിക്കുന്നവരെ ചടങ്ങില്‍ ആദരിക്കുകയും പുതിയ അംഗങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ പൊലീസ് ഡിപ്പാര്‍ട്ട്മെന്റായ ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലെ (NYPD) രണ്ടാമത്തെ കമാന്‍ഡറായ ഫസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ ടാനിയ കിന്‍സെല്ല സമ്മേളനത്തില്‍ മുഖ്യാതിഥിയായി. മികച്ച സേവനം കാഴ്ചവച്ച NYPD ഫോഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന്റെ കമാന്‍ഡിങ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ രോഹന്‍ ഗ്രിഫിത്ത്, മലയാളി ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ഷിബു മധു എന്നിവരെ ചടങ്ങില്‍ ആദരിച്ചു. റിച്ച്മണ്ട് കൗണ്ടി ക്രിമിനല്‍ കോര്‍ട്ടില്‍ സുപ്പീരിയര്‍ ജഡ്ജായി പ്രൊമോഷന്‍ ലഭിച്ച ജഡ്ജ് ബിജു കോശിയെയും 2015 ല്‍ ആദ്യ സൗത്ത് ഏഷ്യന്‍ വനിതയായി നിയമനം ലഭിച്ച ജഡ്ജ് രാജ രാജേശ്വരിയേയും ചടങ്ങില്‍ ആദരിച്ചു.

അമേരിക്കയിലുടനീളം സേവനമര്‍പ്പിക്കുന്ന മലയാളി പൊലീസ് ഓഫീസര്‍മാരുടെയും നിയമ നിര്‍വ്വഹണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും പ്രതിനിധീകരിക്കുന്ന ദേശീയ സംഘടനയാണ് അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്‌സ്‌മെന്റ് യുണൈറ്റഡ്. തുടക്കം മുതലുള്ള സംഘടനയുടെ കമ്മ്യുണിറ്റി സേവനങ്ങളും സന്നദ്ധ പ്രവര്‍ത്തനങ്ങളും പ്രശംസനീയമാണ്. കേരള മുഖ്യമന്ത്രി ന്യൂയോര്‍ക്ക് ടൈം സ്‌ക്വയര്‍ സന്ദര്‍ശിച്ച വേളയില്‍ പ്രവാസി മലയാളികളുടെ സംഗമവേദിയായ ലോക കേരള സഭയ്ക്ക് ഇവരുടെ സേവനങ്ങള്‍ മുതല്‍ക്കൂട്ടായി. ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള ലെഫ്റ്റനന്റ് നിധിന്‍ എബ്രഹാം (പ്രസിഡന്റ്), മേരിലാന്‍ഡിലെ ടകോമ പാര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള ഡെപ്യൂട്ടി ചീഫ് ഷിബു ഫിലിപ്പോസ് (വൈസ് പ്രസിഡന്റ്), ന്യൂയോര്‍ക്ക് – ന്യൂജേഴ്സി പോര്‍ട്ട് അതോറിറ്റി പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് ലെഫ്റ്റനന്റ് നോബിള്‍ വര്‍ഗീസ് (സെക്രട്ടറി), ഫിലാഡെല്‍ഫിയ പൊലീസ് ഡിപ്പാര്‍ട്‌മെന്റിലെ സര്‍ജന്റ് ബ്ലെസ്സന്‍ മാത്യു (ട്രഷറര്‍), എഫ്ബിഐയിലെ സൂപ്പര്‍വൈസറി സ്പെഷ്യല്‍ ഏജന്റ് ഡാനിയല്‍ സോളമന്‍ (സര്‍ജന്റ് അറ്റ് ആംസ്) എന്നിവരടങ്ങുന്ന ബോര്‍ഡ് ഓഫ് കമ്മറ്റിയാണ് സംഘടനയെ നയിക്കുന്നത്.

സമ്മേളനത്തില്‍ നിധിന്‍ എബ്രഹാം സ്വാഗതം പറഞ്ഞു. നോബിള്‍ വര്‍ഗീസ് ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ച് അതിഥികള്‍ക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. മലയാളി കൂട്ടായ്മക്കു താങ്ങും തണലുമായ സംഘടനയെ [email protected] എന്ന ഇമെയിലില്‍ ബന്ധപ്പെടാം.

വിവരങ്ങള്‍ക്ക് :

വെബ്സൈറ്റ് : http://www.amleu.orgemail: [email protected]

Previous articleകായികപരമായ കഴിവുകളോടൊപ്പം ആത്മീയതയെയും മുറുകെപ്പിടിച്ച് ഹൂസ്റ്റൺ ഇന്റർ പാരീഷ് സ്‌പോർട്‌സ് ഫെസ്റ്റ്
Next articleഡാളസില്‍ കെ.എല്‍.എസ് അക്ഷരശ്ലോക സദസ് വീണ്ടുമെത്തുന്നു

Leave a Reply