Home ഇന്ത്യ ഉഷ ഉതുപ്പിന്റെ ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു

ഉഷ ഉതുപ്പിന്റെ ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു

385
0

കൊല്‍‌ക്കത്ത : പ്രശസ്ത ഗായിക ഉഷാ ഉതുപ്പിന്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് (78) അന്തരിച്ചു.ഹൃദയസ്തംഭനം കാരണമാണ് മരണമെന്ന് കുംടുംബം അറിയിച്ചു. കോട്ടയം കളത്തിപ്പടി സ്വദേശിയാണ് ജാനി ചാക്കോ ഉതുപ്പ്.കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. ടിവി കണ്ടുകൊണ്ടിരിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

1969-ല്‍ കൊല്‍ക്കത്തയിലെ നിശാക്ലബ്ബുകളില്‍ പാടുന്ന കാലത്താണ് ഉഷയുമായി ജാനി പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് എത്തി. രണ്ട് വർഷത്തിന് ശേഷം 1971-ലാണ് വിവാഹിതരാകുന്നത്. പിന്നീട് ഇവർ കൊച്ചിയിലേക്ക് താമസം മാറുകയായിരുന്നു. മക്കളുടെ ജനനശേഷം ഇവർ വീണ്ടും കൊല്‍ക്കത്തയിലേക്ക് താമസം മാറ്റി. സണ്ണി ഉതുപ്പ്, അഞ്ജലി ഉതുപ്പ് എന്നിവരാണ് മക്കള്‍.

Previous articleന്യൂസിലാന്റ്: ഹാമില്‍ട്ടണ്‍ ജെസ്ലീന ജോര്‍ജ് (അന്ന) | Live wake service Available
Next articleWWE സൂപ്പർസ്റ്റാർ ജോൺ സീന വിരമിക്കുന്നു

Leave a Reply