Home ഗൾഫ് ഖത്തറിലെ ആദ്യ വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ഖത്തറിലെ ആദ്യ വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

264
0

ദോഹ : ടേസ്റ്റ് വണ്‍ ഫുഡ്സ് ഖത്തര്‍ പ്രഥമ ഔട്ട്ലെറ്റിന്റെയും വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റിന്‍്റെയും ഉദ്ഘാടനം അല്‍വുകൈര്‍ എസ്ദാന്‍ ഒയാസിസില്‍ ഖത്തര്‍ എയര്‍ഫോഴ്സിലെ ബ്രിഗേഡിയര്‍ ജമാല്‍ അല്ലാവി മുഹമ്മദ് മഹ്മൂദ് നിര്‍വഹിച്ചു. ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡന്‍റ് എ പി മണി കണ്ഠന്‍ ആദ്യവില്‍പന നിര്‍വ്വഹിച്ചു. ഇന്ത്യന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി നിഹാദ് അലി, ഐസി ബി എഫ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍, സെകട്ടറി മുഹമ്മദ് കുഞ്ഞി, സിഐസി പ്രസിഡന്‍റ് ടി കെ ഖാസിം തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പ്രാദേശികമായി വെളിച്ചണ്ണയുണ്ടാക്കുന്ന ഖത്തറിലെ ആദ്യത്തെ സംരംഭമാണ് ടേസ്റ്റ് വണ്ണിന്റേത്. എള്ള്, നിലക്കടല, കരിഞ്ചീരകം, ബദാം പോലുള്ള മറ്റു എണ്ണകളും ഒപ്പം കേരളത്തില്‍ നിന്നുള്ള ഇരുപത്തഞ്ചിലേറെ വൈവിധ്യമാര്‍ന്ന തനത് ചിപ്സ്കളും സ്പെഷല്‍ മസാലക്കൂട്ടുകളും നട്സും ടേസ്റ്റ് വണ്‍ ഷോപ്പില്‍ വില്‍പ്പനക്കായുണ്ട്. ഹോം ഡെലിവെറി, ഷോപ്പുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കുമുള്ള വിതരണ ശൃംഖല തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്.
വിവരങ്ങള്‍ക്ക് : 666 88 131

ഷഫീക് അറക്കല്‍

Previous articleഓസ്‌ട്രേലിയയിൽ ആദ്യമായി മലയാളത്തിൽ നാടകോത്സവം നടത്തുന്നു
Next articleഐ എസ് സി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ; ‘ഫുട്സാല്‍ -2023’ന് ആവേശ്വജ്വലതുടക്കം

Leave a Reply