Home അമേരിക്ക അതിർത്തിയിൽ വിദേശ പൗരന്മാർക്കുള്ള ബിരുദാനന്തര വർക്ക് പെർമിറ്റ് നിർത്തലാക്കി കാനഡ

അതിർത്തിയിൽ വിദേശ പൗരന്മാർക്കുള്ള ബിരുദാനന്തര വർക്ക് പെർമിറ്റ് നിർത്തലാക്കി കാനഡ

258
0

പോർട്ട് ഓഫ് എൻട്രിയിൽ വിദേശ പൗരന്മാർക്ക് ലഭ്യമാക്കിയിരുന്ന ബിരുദാനന്തര വർക്ക് പെർമിറ്റ് സംവിധാനം കാനഡ നിർത്തലാക്കി. ഫ്ലാഗ്‌പോളിങ് കുറയ്ക്കാനും എൻഫോഴ്‌സ്‌മെന്‍റ് പ്രവർത്തനങ്ങൾക്ക് കൂടുതൽ സമയം ലഭ്യമാക്കാനുമാണ് പുതിയ നടപടി. ഫ്ലാഗ്‌പോളിങ് എന്നത് ഒരു വീസയ്ക്ക് അപേക്ഷിക്കുന്നതിനായി ഒരു ലാൻഡ് ബോർഡർ ക്രോസിംഗിലൂടെയോ പോർട്ട് ഓഫ് എൻട്രിയിലൂടെയോ (POE) കാനഡയിൽ നിന്ന് പുറത്തുകടക്കുകയും അതേ ദിവസം തന്നെ വീണ്ടും പ്രവേശിക്കുകയും ചെയ്യുന്ന പ്രക്രിയയാണ്.

കാനഡയിലെ താൽക്കാലിക താമസക്കാർ ജോലിയ്‌ക്കോ പഠനാനുമതിക്കോ ഓൺലൈനായി അപേക്ഷിക്കുന്നതിലെ കാലതാമസം മറികടക്കാനാണ് ഈ സൗകര്യം ഉപയോഗിച്ചിരുന്നത്. നിയമപരമായ ഒരു സംവിധാനമാണെങ്കിലും, ഫ്ലാഗ്‌പോളിങ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ എൻഫോഴ്‌സ്‌മെന്‍റ് പ്രവർത്തനങ്ങളെയും മറ്റ് പ്രധാന ചുമതലകളെയും ഗണ്യമായി ബാധിച്ചിരുന്നു. പുതിയ തീരുമാനത്തിലൂടെ യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുകയും കാനഡയ്ക്കും അമേരിക്കയ്ക്കും ഇടയിലുള്ള വാണിജ്യ ചരക്കുകളുടെ നീക്കം വേഗത്തിലാക്കുകയും ചെയ്യുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ പ്രതീക്ഷിക്കുന്നു.

Previous articleഗ്രാഡ്വേറ്റ് വീസയില്‍ ബ്രിട്ടനില്‍ പഠനത്തിനായി എത്തുന്നവര്‍ക്ക് കര്‍ശനമായ ഇംഗ്ലീഷ് ടെസ്റ്റ് ഉൾപ്പെടെ കൂടുതൽ നിയന്ത്രണങ്ങൾ
Next articleലോകത്തിലെ ഏറ്റവും മികച്ച എയർലൈനായി വീണ്ടും ഖത്തർ എയർവേസ് ; എമിറേറ്റ്‌സ് മൂന്നാം സ്ഥാനത്ത്

Leave a Reply