Home യൂറോപ്പ് മേഴ്‌സിസൈഡിലെ മലയാളി സമൂഹത്തിൽ നിന്നുള്ള പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ലിമ ഒരുക്കിയ “ചോദിക്കൂ.. പറയാം”

മേഴ്‌സിസൈഡിലെ മലയാളി സമൂഹത്തിൽ നിന്നുള്ള പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ലിമ ഒരുക്കിയ “ചോദിക്കൂ.. പറയാം”

278
0

ലിവർപൂൾ മലയാളി അസോസിയേഷൻ LIMA, Liverpool ലിമ ഒരുക്കിയ “ചോദിക്കൂ.. പറയാം” എന്ന awareness പ്രോഗാം മേഴ്‌സിസൈഡിലെ മലയാളി സമൂഹത്തിൽ നിന്നുള്ള പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മേഴ്‌സിസൈഡിൽ പുതിയതായി എത്തിയവരും, വർഷങ്ങളായി താമസിക്കുന്നവർക്കും പുതിയ അറിവൂകൾ ലഭിക്കുന്നതിന് ഉതകുന്ന വിഷയങ്ങൾ ആയിരുന്നു ക്ലാസ്സുകൾ എടുക്കാൻ വന്നിരുന്നവർ തിരഞ്ഞെടുതിരുന്നത്. യുകെയിൽ ജീവിക്കുന്ന ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട യുകെയിലെ വിവിധ നിയമങ്ങൾ,പോലിസ്., ക്രൈം, പണിഷ്‌മെൻറ്& കോടതി,ഹേറ്റ് ക്രൈം, യുകെയിലെ വിദ്യഭ്യാസം, സ്കൂൾ, കോളേജ്, യൂണിവേഴ്സിറ്റി അഡ്മിഷൻ, യുകെ യിലെ ഡ്രൈവിങ്, റോഡ് നിയമങ്ങൾ, DBS.യുകെയിലെ വിവിധങ്ങളായ ടാക്സുകൾ & ടാക്സ് റിട്ടെൺ,മോർഗേജ്‌,വിവിധ ലോൺ.കൂടാതെ തൊഴിലാളി യൂണിയൻ എന്നിവയെ കുറിച്ഛ് ഈ രംഗത്തെ വിദ്ധഗ്തർ ക്ലാസുകൾ എടുത്തു.

കൂടാതെ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് അപ്പോൾ തന്നെ മറുപടിയും നൽകി. പുതിയതായി മേഴ്‌സിസൈഡിലേക്ക് കുടിയേറിയവർക്ക് പരസ്പരം പരിചയപ്പെടാനും, അവരുടെ നിരവധി സംശയങ്ങൾ ദൂരികരിക്കുവാനും, അവരെ ലിമ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനും വേണ്ടിയായിരുന്നു ലിവർപൂൾ മലയാളി അസോസിയേഷൻ ലിമ “ചോദിക്കു.. പറയാം “എന്ന പ്രോഗ്രം ഒരുക്കിയത്. കുടിയേറ്റത്തിന്റെ ആദ്യഘട്ടം എന്നത് വളരെ കഷ്ടപ്പാട് നിറഞ്ഞതാണ് ഈ സമയത്തു കുടിയേറി വരുന്നവർക്ക് ഒരു കൈത്താങ്ങാകുന്നതിനു വേണ്ടിയും ആണ് സേവനത്തിന്റെ 24 വർഷങ്ങൾ പിന്നിടുന്ന ലിമ ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചത് . മുൻ വർഷങ്ങളിൽ പുതിതായി ലിവർപൂളിൽ എത്തുന്നവർക്കായി ലിമ സംഘടിപ്പിച്ച മീറ്റ് and ട്രീറ്റ്‌ പരിപാടിയുടെ തുടർച്ച ആയിരുന്നു ഈ പ്രോഗാം. ലിവർ പൂളിലെ വിസ്റ്റൺ ടൗൺ ഹാളിൽ ജൂൺ 15 നായിരുന്നു ഈ പ്രോഗ്രാം നടത്തപ്പെട്ടത്.ഈ പ്രോഗ്രാമിന് പ്രവേശനം തികച്ചും സൗജന്യം ആയിരുന്നു.

Previous articleഐ സി സി എല്‍സംഘടിപ്പിക്കുന്ന ഉല്‍സവ് 24 ആഘോഷ പരിപാടികള്‍ക്ക് ജൂലൈ 27ന് തുടക്കമാകും
Next articleഎന്‍.യു.എം.സി. ഡയറക്ടര്‍ ബോര്‍ഡ് അംഗമായി മൂന്നു വര്‍ഷ കാലാവധി സ്തുത്യര്‍ഹമായി പൂര്‍ത്തിയാക്കി അജിത് കൊച്ചൂസ്

Leave a Reply