പോര്‍ട്ലീഷ് : ഇന്ത്യന്‍ കള്‍ചറല്‍ കമ്മ്യൂണിറ്റി ലീഷ് (ഐ സി സി എല്‍) ഇദംപ്രദമമായി സംഘടിപ്പിക്കുന്ന ഉല്‍സവ് 24 ആഘോഷ പരിപാടികള്‍ക്ക് ജൂലൈ 27ന് തുടക്കമാകും. ഉല്‍സവത്തിന്റെ ഭാഗമായ കായിക മത്സരങ്ങളുടെ ഫ്ളാഗ് ഓഫ് , പോര്‍ട്ലീഷ് ഗാര്‍ഡ സൂപ്രണ്ട് നിര്‍വഹിക്കും.റാത്ത് ലീഗ് ജി എ എ ഗ്രൗണ്ടിലാണ് ഉല്‍സവം സംഘടിപ്പിച്ചിട്ടുള്ളത്. മേളയുടെ ഔപചാരികമായ ഉദ്ഘാടനം രാവിലെ 11ന് രാഷ്ട്രിയ സാംസ്‌കാരിക നായകര്‍ നിര്‍വഹിക്കും. രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് വിവിധ കലാകായിക മല്‍സരങ്ങള്‍. വടംവലി, തിരുവാതിര, ചെണ്ടമേളം തുടങ്ങി വിവിധ ഇനങ്ങളില്‍ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിച്ചെത്തുന്ന താരങ്ങളാണ് മേളയില്‍ മാറ്റുരയ്ക്കുക. ഭക്ഷണ പ്രേമികള്‍ക്ക് ഇന്ത്യന്‍, ആഫ്രിക്കന്‍, ഐറിഷ് വിഭവങ്ങളുടെ രുചിവൈവിധ്യങ്ങള്‍ ആസ്വദിക്കാനും മേളയില്‍ അവസരമുണ്ടാകും.ഇതിനായി പ്രത്യേക ഭക്ഷണശാലകള്‍ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ പറ്റുന്ന വിനോദോപാധികളും കൗതുകകാഴ്ചകളുമാണ് ഉല്‍സവത്തിന്റെ മറ്റൊരു ഹൈലൈറ്റ്സ്.
വിശാലമായ ഉല്‍സവ നഗരിയില്‍ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചെത്തുന്ന നര്‍ത്തകരും ഗായകരും കലാ പ്രകടനങ്ങള്‍ കാഴ്ച വെയ്്ക്കും.കൂടാതെ എല്‍സണ്‍ \ബി എന്‍ ജെ പി/ റിഥം നീന അവതരിപ്പിക്കുന്ന ഗാനമേളയും, കുമ്പളം നോര്‍ത്തിന്റെ സംഗീത വിരുന്നും , ദര്‍ശന്റെ ചടുല താളത്തിലുള്ള ഡി ജെ സംഗീതവും ആഘോഷവേളയെ വേറിട്ടതാക്കുന്നു. സംഗീതത്തോടൊപ്പം ദൃശ്യവിരുന്നൊരുക്കി പ്രതിഭാധനരായ നര്‍ത്തകരെ അണിനിരത്തി മുദ്ര ആര്‍ട്സും കുച്ചിപ്പുടിയുമായി ക്ലാസിക്കല്‍ നൃത്തരംഗത്തെ അതുല്യ പ്രതിഭയായ സപ്ത രാമന്‍ നമ്പൂതിരിയുടെ സപ്തസ്വര നൃത്തസംഘവും വേദിയിലെത്തും. ആഘോഷങ്ങള്‍ക്കൊപ്പം നടത്തുന്ന നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ഐ ഫോണ്‍ 15 പ്രോ, സാംസംഗ് മൊബൈല്‍, ടാബ് ലറ്റ്, സ്മാര്‍ട്ട് വാച്ച് എന്നിവ യഥാക്രമം സമ്മാനമായി ലഭിക്കും. പോര്‍ട്ട്‌ലീഷില്‍ സ്ഥിരതാമസക്കാരായെത്തുന്ന ഇന്ത്യക്കാര്‍ക്ക് വീടെന്ന സ്വപ്നത്തിനു സഹായവുമായെത്തുന്ന സാന്റ് വുഡ് /Hume Aictioneers എന്നീ നിര്‍മ്മാതാക്കളാണ് ഉല്‍സവ് 24ന്റെ മുഖ്യ പങ്കാളികള്‍.മലയാളി കൂട്ടായ്മകള്‍ക്കും ആഘോഷങ്ങള്‍ക്കും എല്ലായ്പ്പോഴും സഹായ ഹസ്തവുമായി മുന്‍പോട്ടു വരുന്ന ബ്ലു ചിപ് ടൈല്‍സ്, കവര്‍ ഇന്‍ എ ക്ലിക്, ടയോട്ട താല എന്നീ സംരംഭകരും ഉല്‍സവത്തിന്റെ പ്രധാന സ്പേണ്‍സേഴ്സാണ്.
ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന മേളയില്‍ മിതമായ നിരക്കില്‍ വാഹനങ്ങള്‍ക്കു പാര്‍ക്കിംഗിനായി വിപുലമായ സൗകര്യങ്ങളുണ്ടാകും. https://www.eventblitz.ie/event/utsav2024/ എന്ന ലിങ്കിൽ നിന്നും പാർക്കിംഗിനുള്ള ടിക്കറ്റുകൾ ലഭ്യമാക്കാവുന്നതാണ്. കാലാകാലങ്ങളായി നടത്തിവരുന്ന ഇലക്ട്രിക് പിക്നിക്, National Ploughing Competition എന്നിവയുടെ പെരുമ പേറുന്ന പോര്‍ട്ലീഷിനു വരുംകാലങ്ങളില്‍ മേനിപറയാനാവുന്ന ആഘോഷങ്ങളുടെ പട്ടികയില്‍ ഉല്‍സവ് മിഡ്ലാന്റ് ഇന്ത്യന്‍ ഫെസ്റ്റിവലും ഇടംപിടിക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.അയര്‍ലണ്ടിലെ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അഭിനന്ദനാര്‍ഹമായ നേട്ടമാകും ഇതെന്നതില്‍ സംശയമില്ല.











