കൊല്ലം : വോട്ടെണ്ണലിന്റെ തുടക്കത്തില്‍ മുന്നിട്ടു നിന്ന എല്‍ഡിഎഫ് സ്ഥാനാർഥി നടൻ മുകേഷിനെ ഏറെ ദൂരം പിന്നിലാക്കി യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രന്റെ മുന്നേറ്റം തുടരുന്നു. എൻ.കെ.പ്രേമചന്ദ്രന്റെ ലീഡ് പന്ത്രണ്ടായിരം കടന്നു. 12359 വോട്ടുകള്‍ക്ക് മുന്നിലാണ് പ്രേമചന്ദ്രൻ. 2009ലെ തിരഞ്ഞെടുപ്പു മുതല്‍ യുഡിഎഫാണ് മണ്ഡലത്തില്‍ തുടർച്ചയായി വിജയിക്കുന്നത്. 2014ല്‍ കോണ്‍ഗ്രസ് ആർസിപിക്ക് സീറ്റ് കൈമാറി. 2014, 2019 വർഷങ്ങളിലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച എൻ.കെ.പ്രേമചന്ദ്രൻ ഹാട്രിക് വിജയത്തിനായാണ് ഇത്തവണ ഇറങ്ങുന്നത്.











